വേറിട്ട കൃഷി പാഠവുമായി പ്രിൻസിപ്പൽ അച്ചൻ

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്റെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ സുഭിക്ഷ കേരളം, ജീവനി പദ്ധതിയിലൂടെ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നു. ഫാദർ റെജി കോലാനിക്കൽ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. വിദ്യാർത്ഥികളെ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി അവർക്ക് വിത്ത് എത്തിച്ച് കൊടുക്കുവാൻ വിത്തു വണ്ടി, വിദ്യാർത്ഥികളിലൂടെ വിഷരഹിത പച്ചക്കറി കൃഷിയ്ക്കായി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയും നടപ്പിലാക്കി. ലോക് ഡൗൺ കാലം മുഴുവൻ തന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് മുഴുവൻ അവരവരുടെ വീടുകളിൽ ജൈവ…

Read More

ഇലക്കറികളിലെ കേമൻ: ചുവന്ന ചീരയുടെ ആരോഗ്യഗുണങ്ങൾ

ഇലക്കറികൾ മുൻപന്തിയിൽ നിക്കുന്നതേത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ചീര എന്നാണ്. ചുവന്ന ചീരയിൽ ഫൈറ്റോകെമിക്കലുകളും നൈട്രേറ്റും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുന്നു. ആരോഗ്യകരമായ രക്തചംക്രമണത്തെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു അവശ്യ തന്മാത്രയാണ് നൈട്രിക് ഓക്സൈഡ്. മാത്രമല്ല കുടലിലെ അൾസർ, സോറിയാസിസ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ധാതുക്കൾ വിറ്റാമിനുകൾ എന്നിവയുടെ ഉറവിടമാണ് ചുവന്ന ചീര. എന്തൊക്കെയാണ് ആരോഗ്യഗുണങ്ങൾ? നൈട്രിക് ഓക്സൈഡ് ധമനികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു നൈട്രിക് ഓക്സൈഡ് ഭക്ഷണങ്ങൾ സാധാരണയായി ഇലകളുള്ള പച്ച, റൂട്ട്, ക്രൂസിഫറസ്…

Read More

വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..

പാകുന്ന വിത്തുകൾ മുളക്കുന്നില്ല. ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ….

Read More

വിവിധ തരം കൃഷി രീതികളെക്കുറിച്ചറിയാം

വിളകൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിവരുന്ന വിവിധ തരം കൃഷിരീതികളെ കുറിച്ചാണ് ഇവിടെ  പ്രതിപാദിച്ചിരിക്കുന്നത്. വിള പര്യയം ഒരുവിളയ്ക്കു ശേഷം പയറു വർഗം വിളകൃഷി ചെയ്യുന്ന രീതിയാണിത്. പയറു വർഗം വിളയുടെ വേരിലെ റൈസോബിയം ബാക്ടീരിയ മണ്ണിന്റെ ഫലപുഷടി കൂട്ടുന്നു. ഒരേ കൃഷി ചെയ്തു കൊണ്ടിരുന്നാൽ കീടങ്ങൾ പെരുകും. കീടങ്ങളെ നിയന്ത്രിക്കാനും ഈ രീതി സഹായിക്കും ഇടവിള ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം  ഈ രീതിയിൽ. ജൈവകൃഷിരീതി…

Read More

ആരോഗ്യം കാക്കാന്‍ ഓരോ വീട്ടിലും ഓരോ ഹരിതഗൃഹം

ആരോഗ്യത്തെക്കുറിച്ചും വിഷമയമില്ലാത്ത ഭക്ഷണത്തേക്കുറിച്ചും പണ്ടെങ്ങുമില്ലാത്ത വിധം കേരളത്തില്‍ അവബോധം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനായി ഓരോ മുറ്റത്തും പച്ചക്കറികള്‍ വളര്‍ത്തണമെന്ന ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും കീടങ്ങളുടെ ആക്രമണവും ശരിയായ വിളവ്‌ ലഭിക്കുമോയെന്ന ആശങ്കയുമെല്ലാം പലരെയും പിന്നോക്കം നിര്‍ത്തുന്നു. വിഷാംശമില്ലാതെ മികച്ച വിളവ്‌ നല്‍കാന്‍ ഹരിതഗൃഹങ്ങള്‍ ഏറെ ഫലപ്രദമാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ഹരിതഗൃഹം പ്രചരിപ്പിക്കുന്നതിനെക്കാള്‍ ഊന്നല്‍ നല്‍കേണ്ടത് ഒരു വീട്ടില്‍ ഒരു ഹരിതഗൃഹം എന്ന ആശയത്തിനാണ്. കേരളത്തില്‍ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ ഓരോ…

Read More

കൃഷിയിടമില്ലാത്തവർക്ക്, വലിയ പാത്രങ്ങളിലും വാഴ കൃഷി ചെയ്യാം

കേരളത്തിൽ വാഴയില്ലാത്ത വീടുകൾ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ള, 50cm ആഴമുള്ള മണ്ണാണ് അനുയോജ്യം. 20 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് യോജിച്ച താപനില. 50cm നീളവും ആഴവും വീതിയുമുള്ള കുഴികൾ എടുക്കണം.  ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വാഴ കൃഷി ചെയ്‌ത്‌ നല്ല വിളവെടുക്കാം. എന്നാൽ, സ്ഥലപരിമിധി ഉള്ളവർക്ക് വാഴ പാത്രങ്ങളിൽ വളർത്താൻ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്. ചിലയിനങ്ങള്‍ നാല് മുതല്‍ എട്ട് മാസങ്ങള്‍ കൊണ്ട് പഴം തരുമ്പോള്‍ മറ്റുചിലയിനങ്ങള്‍ എട്ടുമുതല്‍ ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് കായകള്‍…

Read More

പയര്‍ നടീല്‍ രീതികള്‍,മേല്ത്തരം വിത്തിനങ്ങള്‍, പരിപാലനം

ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം. ഇനങ്ങള്‍ പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍…

Read More

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം – പച്ചക്കറി കൃഷി കലണ്ടര്‍

നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഈ പച്ചക്കറി കൃഷി കലണ്ടര്‍ എന്ന പോസ്റ്റില്‍. ചീര (cheera krishi) കനത്ത മഴയൊഴികെയുള്ള ഏതു സമയത്തും നടാന്‍ സാധിക്കും. കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ് പോലെയുള്ള ശീതകാല വിളകള്‍ തണുപ്പ് ഉള്ള സമയങ്ങളില്‍ നടാം, സീസണ്‍ നോക്കാതെയും നമുക്ക് ഇവയെല്ലാം കൃഷി ചെയ്യാന്‍ സാധിക്കും, വിളവു കുറവ് ലഭിക്കും എന്നൊരു ന്യൂനത മാത്രമാവും സംഭവിക്കുക….

Read More

വഴുതന കൃഷി ചെയ്യാന്‍ തുടങ്ങാം; എപ്പോള്‍ തുടങ്ങണം? ഘട്ടം ഘട്ടമായുള്ള ഗൈഡ്

വഴുതനങ്ങ എന്നറിയപ്പെടുന്ന വഴുതന ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന പച്ചക്കറികളില്‍ ഒന്നാണ്. ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മിതമായ സ്രോതസ്സാണ് വഴുതന, കൂടാതെ പോഷക മൂല്യം വൈവിധ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. വിവിധ കാര്‍ഷിക-കാലാവസ്ഥാ പ്രദേശങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന വിളയാണ് വഴുതന. വര്‍ഷം മുഴുവന്‍ ഉല്‍പ്പാദിപ്പിക്കാം, ഇന്ത്യയില്‍, വഴുതന മൊത്തം പച്ചക്കറി വിസ്തൃതിയുടെ 8.14% ഉള്‍ക്കൊള്ളുന്നു, മൊത്തം പച്ചക്കറി ഉല്‍പാദനത്തിന്റെ 9% ഉത്പാദിപ്പിക്കുന്നു. വഴുതനങ്ങ വളര്‍ത്തുന്നതിനുള്ള നിങ്ങളുടെ പൂര്‍ണ്ണമായ ഗൈഡ് ഇതാ. മണ്ണും കാലാവസ്ഥാ ആവശ്യകതകളുംഇളം മണല്‍…

Read More

സിന്ധു ചാക്കോ – കാർഷിക മേഖലയിൽ പിറന്ന സ്ത്രീ രത്നം!

ഉറച്ച ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു വനിത. അതെ ഇടുക്കി ചെറുതോണിക്കാരി സിന്ധു ചാക്കോ എന്ന കർഷക വനിത ഇന്ന് ഒത്തിരി വീട്ടമ്മമാർക്ക് പ്രചോദനമാണ്. 13 വർഷം മുൻപ് നാലു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിൻറെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന സിന്ധു ചാക്കോ ഇന്ന് കാർഷിക കേരളത്തിന്റ അഭിമാനമാണ്. 13 വർഷങ്ങൾക്കു മുൻപ് ഭർത്താവ് വീടു വിട്ടു പോയപ്പോൾ തുടങ്ങിയ പോരാട്ടമാണ് സിന്ധുവിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഭർത്താവ് വീടുവിട്ടിറങ്ങിയപ്പോഴും നാലു മക്കളും…

Read More