മണ്ണ് -അമൂല്യ വരദാനം
ഭൂമുഖത്തെ ഒരടിയോളം ആഴത്തിലുളള മേല്‍മണ്ണിലാണ് മനുഷ്യരാശിക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളില്‍ ഏറിയ പങ്കും ഉല്പാദിപ്പിക്കുന്നത്. അതിനാല്‍ ജീവന്റെ നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണു മണ്ണ്. അനേകകോടി വര്‍ഷങ്ങളിലൂടെ വെയില്‍, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളുടെ നിരന്തര പ്രവര്‍ത്തനഫലമായി പാറകളില്‍ വിളളല്‍ ഉണ്ടവുകയും കാലാന്തരത്തില്‍ അവ പൊടിയുകയും ചെയ്യുന്നു. പാറപൊടിഞ്ഞതില്‍ ജീവജാലങ്ങള്‍ വളര്‍ന്നു തുടങ്ങുകയും ഇവയുടെ അവശിഷ്ടങ്ങള്‍ വീണ് ചെറിയ തോതില്‍ ജൈവാംശം ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പാറയില്‍ നിന്നു ലഭിക്കുന്ന ധാതുപദാര്‍ത്ഥങ്ങളും ജൈവാംശവും മഴവെളളവും വായുവും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന് മണ്ണ് രൂപം കൊളളുന്നു. ചെടികളുടെ ഇലകളും മറ്റവശിഷ്ടങ്ങളും…