
ശരിയായ രീതിയിൽ ജൈവകൃഷി ചെയ്യുന്നതെങ്ങിനെ?
ഇന്ന്, മിക്കവാറും കർഷകർ ജൈവകൃഷി ചെയ്യുന്നവരാണ്. എന്നാൽ ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. തുലാവര്‍ഷം കഴിഞ്ഞാണ് ജൈവകൃഷി തുടങ്ങുന്നതെന്ന് കരുതുക, ആദ്യം, കുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും…