കൂണ്‍ എന്നത് നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. വിവിധ തരത്തിലുള്ള കൂണ്‍ വിഭവങ്ങള്‍ നോണ്‍ വെജ് പോലും തോറ്റു പോവുന്ന തരത്തിലുള്ളതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം പ്രിയപ്പെട്ടതാണ് പലര്‍ക്കും കൂണ്‍. എന്നാല്‍ അതിലേറെ പോഷകസമ്പുഷ്ടവും ഹൃദയാരോഗ്യം നല്‍കുന്നത് പോലെയുള്ള മറ്റൊരു വിഭവവും ഇല്ല എന്നതാണ് സത്യം. ഇത് വളര്‍ത്താന്‍ അധികം ചിലവില്ല എന്നതും വളരെയധികം സ്വാദുള്ളതുമായ ഒന്നാണ് കൂണ്‍. എന്നാല്‍ ഇപ്രകാരം നിങ്ങളെ വലക്കുന്നത് പലപ്പോഴും അത് വൃത്തിയാക്കുന്നതിനുള്ള പാടാണ്.
കൂണ്‍ വൃത്തിയാക്കുക എന്നത് പലപ്പോഴും നിങ്ങളുടെ ഏറ്റവും വലിയ തലവേദനയാണ്. എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങള്‍ക്ക് കൂണ്‍ വൃത്തിയാക്കുന്നതിന് സാധിക്കുന്നു. അത് എങ്ങനെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂണ്‍ വൃത്തിയാക്കുക എന്ന തലവേദനയില്‍ നിന്ന് ഇനി നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാം. ഇത് പാചകം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ്
വൃത്തിയാക്കുന്ന രീതി ഒരു വലിയ പാത്രത്തില്‍ വെള്ളം നിറയ്ക്കുക. കൂണ്‍ ചേര്‍ത്ത് അഴുക്ക് കൂടുതലും അടിയില്‍ ആയിരിക്കും. ഇത് അല്‍പ സമയം വെള്ളത്തില്‍ ഇട്ട് വെക്കുക. അല്‍പം മഞ്ഞള്‍പ്പൊടിയും ഇതോടൊപ്പം ചേര്‍ക്കേണ്ടതാണ്. കൂണിലുണ്ടാവുന്ന വിഷവസ്തുക്കള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു. ശേഷം വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് ഒരു കൂണ്‍പിക്കര്‍ ഉപയോഗിക്കാവുന്നതാണ്. അതല്ലാതേയും നിങ്ങള്‍ക്ക് കൂണ്‍ വൃത്തിയാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
വെള്ളത്തില്‍ കൂണ്‍ ചേര്‍ക്കുമ്പോള്‍ വെള്ളത്തില്‍ കൂണ്‍ ചേര്‍ക്കുമ്പോള്‍ അത് കൂണില്‍ വളരെയധികം വെള്ളം കയറുന്നതിന് കാരണമാകുന്നു. ഇവ പെട്ടെന്ന് വെള്ളത്തെ ആഗിരണം ചെയ്യുന്നത് കൊണ്ട് തന്നെ ഈ സ്‌പോഞ്ച് പോലുള്ള ഭാഗം കൂടുതല്‍ വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല അധിക നേരം ഇത് വെള്ളത്തില്‍ ഇട്ട് വെക്കരുത്. നിങ്ങള്‍ കൂണിന്റെ അടിഭാഗം വൃത്തിയാക്കിയതിന് ശേഷം ഇത് ഒരു തുണിയില്‍ പൊതിഞ്ഞ് കുറച്ച് സമയം വെക്കേണ്ടതാണ്. എന്നാല്‍ അതിന് മുന്‍പ് രണ്ടോ മൂന്നോ തവണ മഞ്ഞള്‍ വെള്ളത്തില്‍ വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കണം.
കൂണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ കൂണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല കടകളിലും കൂണ്‍ മുറിച്ച് കഷ്ണങ്ങളായി വില്‍ക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും വായുവില്‍ തുറന്നിരിക്കുന്നത് കൊണ്ട് തന്നെ എളുപ്പത്തില്‍ ചീത്തയാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ മുറിച്ച കൂണ്‍ അപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് വാങ്ങിക്കാവുന്നതാണ്. അല്ലാത്ത പക്ഷം മുറിച്ച കൂണ്‍ അല്‍പം ശ്രദ്ധിച്ച് വേണം വാങ്ങുന്നതിന്.
കൂണ്‍ സൂക്ഷിച്ച് വെക്കുന്നത് കൂണ്‍ എപ്രകാരം നിങ്ങള്‍ക്ക് സൂക്ഷിച്ച് വെക്കാം എന്നത് ഒരു വെല്ലുവിളിയാണ്. ആദ്യം കൂണ്‍ നല്ലതുപോലെ വൃത്തിയായി കഴുകുകയാണ് ചെയ്യേണ്ടത്. ശേഷം ഒരു സിപ്പ്-ലോക്ക് പോക്കറ്റില്‍ അല്ലെങ്കില്‍ പേപ്പര്‍ ബാഗില്‍ കൂണ്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെക്കണം. എന്നാല്‍3-4 ദിവസത്തില്‍ കൂടുതല്‍ കൂണ്‍ സൂക്ഷിച്ച് വെക്കരുത്. മാത്രമല്ല ഫ്രീസറില്‍ വെക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇതില്‍ ഏറ്റവും അപകടകരമായ കാര്യം കേടു വന്ന കൂണ്‍ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നതാണ്. ഇത് ഭക്ഷ്യവിഷബാധയുണ്ടാക്കുന്നു.
കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഒരിക്കലും കൂണ്‍ വേവിക്കാതെ കഴിക്കരുത്. ഇത് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കകുന്നു. അസിഡിറ്റി വളരെയധികം കൂടാം. സാലഡുകളില്‍ പലപ്പോഴും കൂണ്‍ വേവിക്കാതെ ഇടുന്നവരെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഫംഗസ് ആയത് കൊണ്ട് തന്നെ ഒരിക്കലും വവേവിക്കാതെ കഴിക്കരുത്. ഇത് കൂടൂതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.