മാങ്കോസ്റ്റിൻ പൂവിടുന്നതിനു ശേഷം ഉള്ള പരിചരണം

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മാങ്കോസ്റ്റീന്‍ മരം മലയാളിക്ക് പരിചിതമായത്. മങ്കോസ്റ്റീന്‍ മരത്തിന് ചുവട്ടില്‍ ഗ്രാമഫോണില്‍ നിന്നു സോജ രാജകുമാരി കേട്ടിരിക്കുന്ന ബഷീര്‍ ചിത്രം നമ്മുടെ മനസിലുണ്ടാകും. മധുരം കിനിയുന്ന മാങ്കോസ്റ്റീനിപ്പോള്‍ കേരളത്തില്‍ നന്നായി വളരുന്ന മരമായി മാറിയിട്ടുണ്ട്. വീട്ടു വളപ്പില്‍ നട്ടുവളര്‍ത്താവുന്ന മരമാണിത്

ഇന്ത്യോനേഷന്‍ സ്വദേശിയാണ് മാംങ്കോസ്റ്റീന്‍. വിവിധ ഇനത്തിലുള്ള മാങ്കോസ്റ്റീനുകള്‍ ലഭ്യമാണ്. സ്വാദു നിറഞ്ഞ ഈ പഴം പോഷകക്കലവറകൂടിയാണ്. ജീവകങ്ങള്‍, ധാതുക്കള്‍, അന്നജം എന്നിവ വേണ്ടുവോളം. ഫ്രൂട്ട്‌സലാഡ്, മധുരവിഭങ്ങള്‍, ഐസ്‌ക്രീം എന്നിവയില്‍ മംഗോസ്റ്റിന്‍ ചേരുവയാക്കാം. സ്‌ക്വാഷിനും തണുപ്പിച്ചെടുക്കുന്ന വിഭവങ്ങളിലും ഉപയോഗിക്കുകയും ചെയ്യാം. വയറിളക്കം, വയറുകടി, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെട്ടാൽ മാംഗോസ്റ്റിന്‍ കഴിക്കുന്നത് നല്ലതാണ്. ദഹനസഹായിയായ ഇത് വിശപ്പുണ്ടാക്കും.

തുണിത്തരങ്ങള്‍ക്കും നിറം പിടിപ്പിക്കുക, തുകല്‍ ഊറയ്ക്കിടുക തുടങ്ങിയ വ്യവസായാവശ്യങ്ങള്‍ക്കും മംഗോസ്റ്റിന്‍ പ്രയോജനപ്പെടുത്തിവരുന്നു. കായ്കളുടെ പുറന്തോടില്‍ സമൃദ്ധമായുളള ടാനിനാണ് ഇതിനുപയോഗിക്കുന്നത്. ഈര്‍പ്പവും ചൂടും കൂടിയതും നന്നായി മഴ ലഭിക്കുന്നതുമായ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മംഗോസ്റ്റിന്‍ വിജയകരമായി കൃഷിചെയ്യാം. കേരളത്തിലെ നദീതീരങ്ങള്‍ മംഗോസ്റ്റിനു യോജിക്കും. കടുത്ത വേനല്‍, കാറ്റ് എന്നിവ ചെടിക്ക് ഭീഷണിയാണ്. എട്ടു-പത്ത് വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും.

മാങ്കോസ്റ്റിൻ മരങ്ങൾ പൂവിട്ട് രണ്ടാഴ്ചകൾക്ക് ശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് (SOP )നാല് ഗ്രാമ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു ഇലകളിൽ സ്പ്രൈ ചെയുക .മുപ്പത് ദിവസത്തെ ഇടവേളകളിൽ രണ്ടു തവണ കൂടി നൽകുക .ഇത് കായ്കളുടെ വളർച്ചക്കും കായ് പൊഴിച്ചിൽ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.പൂവിട്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം സൂഷ്മ മൂലകങ്ങൾ (മൈക്രോ ന്യൂട്രിയൻസ് 1 ml 1 ലിറ്റർ വെള്ളത്തിൽ തോതിൽ ലയിപ്പിച്ചു സ്പ്രേ ചെയുക .ഇത് കായ്കളുടെ തുടർന്നുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്നു .

Leave a Reply