സോളറൈസേഷന്‍

അന്തരീക്ഷ താപം ഏറ്റവും കൂടിയ സമയത്ത് നനഞ്ഞ മണ്ണിനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ് മണ്ണിലെ താപനില കൂട്ടി രോഗാണുക്കളെ നശിപ്പിക്കുന്ന ഒരു രീതിയാണ് സോളറൈസേഷന്‍.

പ്രധാനമായും തവാരണ തടത്തിലേയും നടീല്‍ മിശ്രിതത്തിലേയും  കീടാണുക്കളെ നശിപ്പിക്കുന്നതിനാണ്  ഈ രീതി ഉപയോഗിക്കുന്നത്. എന്നാല്‍ വിളകളിൽ കാണപ്പെടുന്ന മൂടുചീയൽ പോലുള്ള പോലുള്ള രോഗങ്ങളെ തടയുവാനായി മുഖ്യ കൃഷി സ്ഥലങ്ങളില്‍ തന്നെ ഈ രീതി സ്വീകരിക്കാവുന്നതാണ്.

സോളാറിസഷൻ ചെയ്യുന്നതിനായി നല്ല വെയില്‍ ലഭില്ലുന്ന സ്ഥലത്ത് 6 – 8 ഇഞ്ച്‌ വരെ ഉയരത്തിലുള്ള ബെഡുകള്‍ എടുക്കുക. ബെഡുകള്‍ നന്നായി നനച്ചതിനു ശേഷം വെളിച്ചം കടക്കുന്ന പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് മൂടിയിടുക . ഷീറ്റിന്റെ വശങ്ങള്‍ വായു കടക്കാത്ത വിധം കല്ലു ഉപയോഗിച്ചു അടയ്ക്കുക.   ഇതിനകത്തുണ്ടാകുന്ന ചൂട് പുറത്തു പോകാതിരിക്കാനാ നാലുവശവും മണ്ണിടുന്നത്. അങ്ങനെ ഇതിനകത്തുണ്ടാകുന്ന വര്‍ദ്ധിച്ച ചുട് കാരണം മണ്ണിന്റെ രോഗകാരികളായ പല അണുക്കളും നശിക്കും  ഇതോടെ മണ്ണിന്റെ ഗുണം വർദ്ധിക്കുകയും സൂക്ഷ്‌മ കീടങ്ങൾ നശിക്കുകയു ചെയ്യുന്നു . 

ഗ്രോബാഗില്‍  കൃഷി ചെയ്യുന്നവർക്ക്  പാകമായാൽ ഈ മണ്ണ്  ഗ്രോബാഗില്‍  നിറയ്ക്കാം .ഒരു പ്രോസസില്‍ ഗുണകരമായ ചില സൂക്ഷ്മാണുക്കള്‍ നശിക്കുമോ എന്ന്  പലർക്കും സംശയം തോന്നാം എന്നാൽ പിന്നീട് ചേർക്കുന്ന ജൈവ വളങ്ങൾ മണ്ണിൽ ചേരുമ്പോ ഈ പ്രശനം പരിഹരിക്കപ്പെടാം .പല രീതിയിൽ സോളറൈസേഷന്‍. ചെയ്യാം ചെയ്യുന്നതിന് മുൻപ് അതില്‍ ജൈവവളങ്ങള്‍ ചേര്‍ത്തോ . അതല്ല പിന്നിട് ചേര്‍ക്കുകയും ആവാം. കുമ്മായം ആദ്യം ചേര്‍ത്ത് ചൈയ്താല്‍..നല്ലതാണ്..പിന്നീട് വേണ്ട മററു വളങ്ങള്‍ ചേര്‍ക്കാം. സോളറൈസേഷന്‍ ചെയ്‌തു 25 -30 ദിവസങ്ങള്‍ക്ക് ശേഷം മണ്ണു എടുത്ത് ഉപയോഗിച്ച് തുടങ്ങാം

Leave a Reply