ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം – പച്ചക്കറി കൃഷി കലണ്ടര്‍

നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഈ പച്ചക്കറി കൃഷി കലണ്ടര്‍ എന്ന പോസ്റ്റില്‍. ചീര (cheera krishi) കനത്ത മഴയൊഴികെയുള്ള ഏതു സമയത്തും നടാന്‍ സാധിക്കും. കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ് പോലെയുള്ള ശീതകാല വിളകള്‍ തണുപ്പ് ഉള്ള സമയങ്ങളില്‍ നടാം, സീസണ്‍ നോക്കാതെയും നമുക്ക് ഇവയെല്ലാം കൃഷി ചെയ്യാന്‍ സാധിക്കും, വിളവു കുറവ് ലഭിക്കും എന്നൊരു ന്യൂനത മാത്രമാവും സംഭവിക്കുക.

കേരള പച്ചക്കറി കൃഷി കലണ്ടര്‍

Noപച്ചക്കറി വിളകാലംഇനങ്ങള്‍ഏറ്റവും നല്ല നടീല്‍ സമയം
1ചീരഎല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക)അരുണ്‍ (ചുവപ്പ്)മേയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റംബര്‍
കണ്ണാറ ലോക്കല്‍ (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച)ജനുവരി – സെപ്റ്റംബര്‍
2വെണ്ടഫെബ്രുവരി – മാര്‍ച്ച്‌ , ജൂണ്‍ – ജൂലൈ , ഒക്ടോബര്‍ – നവംബര്‍അര്‍ക്ക അനാമികജൂണ്‍ – ജൂലൈ
സല്‍കീര്‍ത്തിമെയ് മദ്ധ്യം
3പയര്‍വര്‍ഷം മുഴുവനുംവള്ളിപ്പയര്‍ – ലോല , വൈജയന്തി , മാലിക , ശാരികആഗസ്റ്റ്‌ – സെപ്റ്റബര്‍ , ജൂണ്‍ – ജൂലൈ
കുറ്റിപ്പയര്‍ – കനകമണി , ഭാഗ്യലക്ഷ്മിമേയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റംബര്‍
മണിപ്പയര്‍ – കൃഷ്ണമണി , ശുഭ്രജനുവരി – ഫെബ്രുവരി , മാര്‍ച്ച് – ഏപ്രില്‍
തടപ്പയര്‍ / കുഴിപ്പയര്‍ – അനശ്വരമേയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റംബര്‍
4വഴുതന / കത്തിരിജനുവരി- ഫെബ്രുവരി, മെയ്‌ – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍ഹരിത , ശ്വേത , നീലിമമെയ്‌ – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍
5തക്കാളിജനുവരി- മാര്‍ച്ച് , സെപ്റ്റബര്‍ -ഡിസംബര്‍ശക്തി , മുക്തി , അനഘസെപ്റ്റബര്‍ -ഡിസംബര്‍
6മുളക്മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരിഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹമെയ്‌ – ജൂണ്‍
7കാബേജ്ആഗസ്റ്റ്‌ – നവംബര്‍സെപ്റ്റബര്‍ ,കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്‍ഡന്‍ഏക്കര്‍സെപ്റ്റബര്‍ – ഒക്ടോബര്‍
8കോളി ഫ്ലവര്‍ആഗസ്റ്റ്‌ – നവംബര്‍ , ജനുവരി – ഫെബ്രുവരിഹിമാനി , സ്വാതി , പൂസാദിപാളി , ഏര്‍ലിപാറ്റ്നസെപ്റ്റബര്‍ – ഒക്ടോബര്‍
9ക്യാരറ്റ്ആഗസ്റ്റ്‌ – നവംബര്‍ , ജനുവരി – ഫെബ്രുവരിപൂസാകേസര്‍ , നാന്റിസ് , പൂസാമേഘാവിസെപ്റ്റബര്‍ – ഒക്ടോബര്‍
10റാഡിഷ്‌ജൂണ്‍ – ജനുവരിഅര്‍ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശിജൂണ്‍
11ബീറ്റ് റൂട്ട്ആഗസ്റ്റ്‌ – ജനുവരിഡൈറ്റ്രോയിറ്റ് ,ഡാര്‍ക്ക്‌ റെഡ് , ഇംപറേറ്റര്‍
12ഉരുളക്കിഴങ്ങ്മാര്‍ച്ച് – ഏപ്രില്‍ , ആഗസ്റ്റ്‌ – ഡിസംബര്‍ , ജനുവരി – ഫെബ്രുവരികുഫ്രി ജ്യോതി , കുഫ്രി മുത്തു , കുഫ്രി ദിവാ
13പാവല്‍ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ്‌ , സെപ്റ്റബര്‍ – ഡിസംബര്‍പ്രീതിമെയ് – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍
പ്രിയങ്ക , പ്രിയജനുവരി – മാര്‍ച്ച്‌
14പടവലംജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ്‌ , സെപ്റ്റബര്‍ – ഡിസംബര്‍കൌമുദിജനുവരി – മാര്‍ച്ച്‌, ജൂണ്‍ -ജൂലൈ
ബേബി, ടി എ -19 , മനുശ്രീജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍
15കുമ്പളംജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍കെഎയു ലോക്കല്‍ജൂണ്‍ – ജൂലൈ , ആഗസ്റ്റ്‌ – സെപ്റ്റബര്‍
ഇന്ദുജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍
16വെള്ളരിജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍മുടിക്കോട് ലോക്കല്‍ജൂണ്‍ – ജൂലൈ , ഫെബ്രുവരി – മാര്‍ച്ച്
സൌഭാഗ്യ , അരുണിമജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍
17മത്തന്‍ജനുവരി – മാര്‍ച്ച്‌, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ – ഡിസംബര്‍അമ്പിളിജൂണ്‍ – ജൂലൈ ,ആഗസ്റ്റ്‌ -സെപ്റ്റംബര്‍
സുവര്‍ണ്ണ , അര്‍ക്ക സൂര്യമുഖിജനുവരി – മാര്‍ച്ച്‌, സെപ്റ്റബര്‍ – ഡിസംബര്‍

Leave a Reply