
നൈട്രജനും പൊട്ടാഷും ധാരാളമുള്ള വട്ടയുടെ ഇല മികച്ച പച്ചില വളം
പശ്ചിമഘട്ട മേഖലയിലെ നനവാർന്ന പ്രദേശങ്ങളിലും, വരണ്ട പ്രദേശങ്ങളിലും വളരുന്ന ചെറുവൃക്ഷമാണ് മലവട്ടം, വട്ടക്കണ്ണി, വട്ട, ഉപ്പില, ഉപ്പുകുത്തി തുടങ്ങി ഒട്ടേറെ പ്രാദേശിക നാമമുള്ള ഇതിന്റെ ശാസ്ത്രീയനാമം Macaranga indica എന്നാണ് നാട്ടിൻപുറങ്ങളിലും കണ്ടുവരുന്ന ഇതിന്റെ ഇളം തണ്ടുകൾക്ക് പച്ചനിറവും തടിക്ക് ചുവപ്പ് കലർന്ന വെള്ള നിറമാണ്. തടിയിൽ വെട്ടിയാൽ ചുവന്ന പശ ഊറി വരും. മൃദുഭാരുവായതിനാൽ പ്ലൈവുഡ്, തീപ്പെട്ടി വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു. പരിചയുടെ ആകൃതിയിലുള്ള ഇളകൾ 40 സെ.മീ. വരെ വലിപ്പമുള്ളതും, അഗ്രഭാഗം കൂർത്തതുമാണ് ഇലഞെട്ടിനും വളരെ…