
ബജ്റ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ് – കൃഷി ചെയ്ത് തുടങ്ങാം
ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ് ബജ്റ. മുത്തിന്റെ ആകൃതിയിലുള്ള ഈ വിള ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇരുമ്പ് സത്ത്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമാണ്. തണുപ്പ് കാലത്ത് ശരീര ഊഷ്മാവു നിയന്ത്രിക്കുന്നതിനു വേണ്ടി ബജ്റ കഴിക്കുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ ഒരു ശീലം തന്നെയാണ്. വെള്ളക്കെട്ടില്ലാത്ത എല്ലാതരം പ്രദേശങ്ങളും ഈ വിളയുടെ കൃഷിക്ക് അനുയോജ്യമാണ്. ഒന്നോ രണ്ടോ പ്രാവശ്യം നിലം ഉഴുതുമറിച്ച്, കട്ടകൾ ഉടച്ച്, മണ്ണ് പരുവപ്പെടുത്തിയെടുക്കണം. പ്രധാനമായും…