ചാരം എങ്ങനെ, ഏത് രീതിയിൽ കൃഷിയിടങ്ങളിൽ ഉപയോഗിക്കണം? അറിയാം.

അടുപ്പിലെ ചാരം/ മരം ചാരം പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം പൂന്തോട്ടങ്ങളിലെ കിടക്കകളിൽ വിതറുക എന്നതാണ്. എന്നാൽ ചാരം pH ലെവൽ വർദ്ധിപ്പിക്കുന്നതിനാൽ ആവശ്യമുള്ള മുൻകരുതലോടെ വേണം ഇത് ചെയ്യണം. ചാരത്തിൽ കാൽസ്യം കാർബണേറ്റ് 25%, പൊട്ടാസ്യം 3%, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് തുടങ്ങിയ ഉപയോഗപ്രദമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. വാണിജ്യ വളങ്ങളുടെ കാര്യത്തിൽ, ചാരത്തിൽ 0-1-3 (N-P-K) അടങ്ങിയിരിക്കുന്നു. പൂക്കളുടെ നിറത്തിലും പഴങ്ങളുടെ സ്വാദിലും പൊട്ടാസ്യത്തിനൊപ്പം ഫോസ്ഫറസ് ഉപയോഗപ്രദമാണ്, ഇത് അവയുടെ വളർച്ചയ്ക്കും കൃഷിക്കും ഉപയോഗപ്രദമാണ്. ചാരത്തിൽ മഗ്നീഷ്യം, ഇരുമ്പ്,…

Read More

സൂപ്പറാണ് സ്യൂഡോമൊണാസ്, വിളകളിൽ പ്രയോഗിക്കേണ്ട വിധം

കൃഷിയിടങ്ങളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജീവാണുവളമാണ് ഫ്ലൂറസെന്റ് സ്യൂഡോമൊണാസ്.1-2% വീര്യമുള്ള സ്യൂഡോമൊണാസ് ലായിനി മണ്ണിൽ ചേർക്കുവാനും, ചെടികളിൽ തളിക്കുവാനും കർഷകർ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ഇവ. ദണ്ഡ രൂപത്തിൽ കാണപ്പെടുന്ന ഈ ബാക്ടീരിയകൾ വിളകൾക്ക് രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെടികളുടെ ഇല, വേര്, തണ്ട് മുതലായ പ്രതലങ്ങളിൽ വസിച്ചു ഇല്ലാതാക്കുന്നു. ചെടികളുടെ വേരു പടലത്തിന് ചുറ്റുമുള്ള മണ്ണിലും ഇവ പ്രവർത്തിക്കുന്നു. ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ജീവാണു വളം ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ഹോർമോണുകളായ…

Read More

ശീതകാല പച്ചക്കറികൾക്ക് തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം

കാലാവസ്ഥാനുസൃതമാകണം കൃഷി എന്നാണല്ലോ? പക്ഷെ കാലാവസ്ഥ പിടി തരാതെ നിൽക്കുകയാണെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അപ്പോഴാണ് പലരും ദൈവത്തെ വിളിക്കുക. നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക. ശുഭാപ്തിവിശ്വാസി ആയിരിക്കുക. വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളാണ് മലയാളിയുടെ മഞ്ഞുകാലം. രാത്രിയിൽ തണുപ്പും പകൽ ഭേദപ്പെട്ട ചൂടും. ഈ കാലാവസ്ഥ സമതലപ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾക്ക് അരങ്ങൊരുക്കുന്നു.  പ്രധാനമായും കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, നോൾ കോൾ, ചൈനീസ് കാബേജ്, ബോക് ചോയ് മുതലായവ. ഇവയെല്ലാം തന്നെ തൈകൾ…

Read More

‘ഡ്രാഗൺ ഫ്രൂട്ട്’ കൃഷി നമ്മുടെ നാട്ടിൽ എങ്ങനെ ചെയ്യാം?

ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശി പഴമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ. ഇപ്പോൾ നമ്മുടെ നാട്ടിലും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് വളരുന്ന ഒരു വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇവിടത്തെ കാലാവസ്ഥയിലും ഇത് നന്നായി വളരുന്നു. മാത്രമല്ല കുറഞ്ഞ പരിചരണങ്ങളും ആളുകളെ ഈ മേഖലയിലേക്ക് കടന്നുവരാൻ പ്രേരിപ്പിക്കുന്നു. ഡ്രാഗൺഫ്രൂട്ട് കൃഷിയും പരിചരണങ്ങളും, ഉപയോഗം, വിപണനസാധ്യതകൾ എന്നിങ്ങനെ വിവധങ്ങളായ ഘട്ടങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് വ്യത്യസ്ഥവിഡിയോകളിലായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവരാൻ…

Read More