
പച്ചക്കറിയില്‍ വിഷമുണ്ടോ? എങ്ങനെ മനസ്സിലാക്കാം!
ഭക്ഷണം നാം ആരോഗ്യത്തിനായി കഴിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണത്തിലെ മായം ഇന്ന് ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളിലും മായം കലര്‍ന്നിട്ടുണ്ടെന്നതാണ് വാസ്തവം. ഇത് സാധാരണക്കാര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും വരില്ല. ഇതുപോലെയാണ് പച്ചക്കറികളുടെ കാര്യവും. പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളവയാണ് മിക്കവാറും എല്ലാ പച്ചക്കറികളും. എന്നാല്‍ ഇന്നു മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്ന മിക്കവാറും പച്ചക്കറികള്‍ വിഷാംശമായാണ് എത്തുന്നത്. കാരണം കെമിക്കലുകള്‍ തന്നെയാണ്. പച്ചക്കറികള്‍ കേടാകാതിരിയ്ക്കാനും…