എന്തുകൊണ്ട് പ്ലാവ് നിറയെ ചക്കയുണ്ടാകുന്നില്ല

പ്ലാവിന്റെ ബഡിങ് എങ്ങനെ ചെയ്യാമെന്ന് വിശദമായി വിവരിക്കുന്നു.ഇവിടെ അതിനായി പറയുന്നത് വിയറ്റ്നാം സുപ്പർ ഏർളി എന്ന പ്ലാവിന്റെ ബഡിങ് ആണ്.വിയറ്റ്നാം സുപ്പർ ഏർളി എന്ന പ്ലാവിൽ നിന്നെടുത്ത ചെറിയ കമ്പ് കൊണ്ടാണ് ഇത് ചെയ്യുക.ഇതിന്റെ ഇല മുറിച്ചു കളഞ്ഞ ഞെട്ടിന്റെ ഭാഗത്താണ് മുകുളം ഉണ്ടാകുന്നത്.ബഡ്ഡ് ചെയ്യാനുദ്ദേശിക്കുന്ന തൈ യുടെ തൊലി ചെത്തി കളഞ്ഞു ആ ഭാഗത്ത് പ്ലാസ്റ്റിക് കൊണ്ട് ചുറ്റി കെട്ടിയാണ് ബഡിങ് ചെയ്യുന്നത്.മുകുളം എടുക്കാൻ വേണ്ടി നമ്മുക്ക് ആവശ്യമായ പ്ലാവിന്റെ ചെറിയ കമ്പ്.പിന്നെ നമ്മുടെ നാടൻ ചക്കക്കുരു മുളപ്പിച്ചെടുത്ത തൈ.കുറഞ്ഞത് 40 ദിവസം എങ്കിലും ആയ തൈ ആകുമ്പോൾ അതിന്റെ തൊലി വേഗം പൊളിച്ചെടുക്കാവുന്നതാണ്.ഇനി അതിൽ നിന്ന് ബഡ്ഡ് എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.ഇല ഞെട്ട് ഇരിക്കുന്ന ഞെട്ടോടു കൂടി അടത്തിയെടുക്കുക.തൊലി അടർത്തിയെടുക്കുമ്പോൾ അതിന്റെ കൂടെ ബഡ്ഡ് കൂടി വരും.ഈ മുകുളമാണ് വേറൊരു തയ്യിൽ വെച്ച് പിടിപ്പിച്ചു മുളപ്പിക്കുന്നത്.

അതിനായി നമ്മൾ നാടൻ ചക്കക്കുരു കൊണ്ട് മുളപ്പിച്ച തയ്യിൽ വെക്കുക.ഈ ബെഡ്ഡ് മുറിച്ചെടുത്ത അതെ അളവിൽ തന്നെ തയ്യുടെ തൊലി മുറിച്ചു മാറ്റുക.ആ തൊലി കളഞ്ഞ സ്ഥലത്ത് മുകുളം പിടിപ്പിക്കണം.ഇതിനായി തൊലി കളഞ്ഞിട്ട് മുകുളം ആ സ്ഥലത്തു വെക്കുകയും പ്ലാസ്റ്റിക് പേപ്പർ അല്ലെങ്കിൽ ബഡിങ് ടേപ്പ് കൊണ്ട് റിബ്ബൺ പോലെ മുറിച്ചെടുത്ത് നല്ല പോലെ ടെയ്റ്റ് ചെയ്ത് കെട്ടുക.കെട്ടുമ്പോൾ ഇലയുടെ ഞെട്ടും ഇലയും മുകുളങ്ങളും എല്ലാം ഒരുമിച്ചാക്കി ചുറ്റി കെട്ടണം.നന്നയി ചുറ്റി കെട്ടിയ ശേഷം ഇത് വെള്ളം വീഴാത്ത ഏതെങ്കിലും ഭാഗത്ത് മാറ്റി വെക്കുക.ശേഷം ഇത് ഒരു 20 മുതൽ 25 ദിവസം കഴിയുമ്പോൾ ഈ മുകുളം അതിന്റെ തൊലിയോടൊപ്പം ചേർന്ന് തുടങ്ങും ഇതിന്റെ നാൾ വശത്തും തൊലി ചേർന്ന് ഈ മുകുളം മറ്റേ തയ്യോടൊപ്പം ചേർന്ന് കഴിഞ്ഞിട്ട് അംഗം പുതിയ മുകുളത്തിലൂടെ വരുന്ന ആ മുള നമ്മൾ നിർത്തുകയും ഇപ്പോൾ ഈ ബഡ്ഡ് ചെയ്യുന്നതിന്റെ മുകൾ ഭാഗത്ത് മുറിച്ചു തീരുകയും ആണ് ചെയ്യുന്നത്.

ഇനി ഇത് കുറച്ചു കാലത്തേക്ക് ഇത് മാറ്റി വെക്കുക.ബഡ്ഡ് ചെയ്യുമ്പോൾ നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുക.ബഡിങ് കഴിഞ്ഞാൽ അതിന്റെ മുകളിൽ വെച്ച മുറിച്ചു കളയുന്നത് മുകുളം വന്നതിന് ശേഷം മാത്രമാണ്.വിയറ്റ്നാം സുപ്പർ ഏർളി ഒരു വര്ഷം കൊണ്ട് തന്നെ കായ് പിടിക്കുന്നതാണ്.നമ്മൾ നട്ട് ഒരു വർഷത്തിൽ തന്നെ കായ്ക്കുകയും ചെയ്യുന്ന ഈ പ്ലാവ് എല്ലാ നാടുകളിലും ഉണ്ട്.ഇത് നടുമ്പോൾ ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ.ഇതിൽ നിറച്ചും പൂവുണ്ടാകും,എല്ലാം ചക്കയായി മാറുകയും ചെയ്യും.അങ്ങനെ ചെയ്താൽ ഇത് പ്ലാവിന് ദോഷമാണ്.അത് കൊണ്ട് ആരോഗ്യപരമായ പൂവുകൾ നിർത്തി ബാക്കിയെല്ലാം മുറിച്ചു കളയുക.ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇത് ചക്കയുടെ ഗുണ മേന്മയെ ബാധിക്കും.പ്ലാവ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ രണ്ടു പ്ലാവുകൾ തമ്മിൽ പത്തടി അകലം മതിയാകും.ഒന്നരയടി ആഴത്തിലും വീതിയിലും ആണ് കുഴിയെടുക്കേണ്ടത്.

Leave a Reply