
അസോസ്പൈറില്ലം ജീവാണുവളത്തെക്കുറിച്ചു കൂടുതൽ അറിയാം
സംയോജിത സസ്യസംരക്ഷണവും ജൈവ കൃഷിയും പ്രാവർത്തികമാക്കുമ്പോൾ ജൈവവള പ്രയോഗങ്ങളുടെ പ്രാധാന്യം ഏറെ വിലപ്പെട്ടതാണ്. കേരളത്തിൽ കർഷകർ ധാരാളമായി ഉപയോഗിക്കുന്ന ജീവാണുവളം ആണ് അസോസ്പൈറില്ലം. അസോസ്പൈറില്ലം കര പ്രദേശങ്ങൾക്കും താഴ്ന്ന പാടങ്ങൾക്കും യോജിച്ച ഒന്നാണ്. ഇത് മറ്റു മാധ്യമങ്ങളുമായി ചേർത്താണ് കമ്പോളത്തിൽ ലഭ്യമാക്കുന്നത്. അസോസ്പൈറില്ലത്തിന് ഹെക്ടറൊന്നിന് 25 കിലോഗ്രാം നൈട്രജൻ മണ്ണിൽ ചേർക്കാനുള്ള ശേഷി ഉള്ളതിനാൽ രാസവളം ആയി ചേർക്കുന്ന നൈട്രജൻ 25 ശതമാനം കുറവ് വരുത്തണം. അതുകൊണ്ട് ഈ ജൈവവളം തോട്ട വിളകളുടെ തൈകൾ വേരുപിടിപ്പിക്കുന്നതിനും പച്ചക്കറി വിളകൾക്കും ശുപാർശ…