
കൂവക്കൃഷിയിൽ വിസ്മയം തീർക്കുന്ന യുവ കർഷകൻ
കുളപ്പുള്ളി മാമ്പറ്റപ്പടി ഗ്രാമം ഇന്ന് കൂവക്കൃഷിയുടെ വള്ളുവനാടൻ ആസ്ഥാന മെന്നറിയപ്പെടുന്നതിൽ അത്ഭുതമില്ല. കാർഷിക രംഗത്ത് മാമ്പറ്റപ്പടിയുടെ പേരെഴുതിച്ചേർത്തതിൽ വലിയൊരു പങ്കുണ്ട് അടുവക്കാട് അജിത് എന്ന യുവ കർഷകന്. കൊടും ചൂടിനെ എതിരിടാൻ പ്രകൃതി ഒരുക്കുന്ന തണൽ വിരിപ്പാണ് കൂവ. ഉഷ്ണത്തിന്റെ ശമനൗഷധം.കുളപ്പുള്ളിയിലെ അജി എന്ന കർഷകൻ കൂവ കൃഷി നടത്തുന്നത് പത്തേക്കറിലാണ്. കാലങ്ങളായി ഇവിടെ കൂവക്കൃഷി നടത്തുന്ന അജിത്തിന് ഈ കൃഷിയുടെ എല്ലാ വശങ്ങളും ഹൃദിസ്ഥം. പത്തേക്കർ സ്ഥലത്തു രണ്ടായിരം കിലോ കൂവ വിത്താണ് ഇത്തവണ അജി കൃഷി ചെയ്തത്. ഏപ്രിൽ…