
റോസാപൂക്കളെങ്ങനെ വളർത്താം?
നിറത്തിലും, മണത്തിലും ആരേയും അത്യാകർഷിക്കുന്ന പൂക്കളാണ് റോസാപ്പൂക്കൾ. പനിനീർ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയെല്ലാം ഉണ്ടാക്കാൻ റോസാപ്പൂക്കൾ ഉപയോഗിക്കുന്നു. അതിനാൽ വീടുകളിലെ ഗാർഡനിലും, വാണിജ്യപരമായും ഇത് വളർത്തുന്നു. റോസാപൂക്കളെങ്ങനെ വളർത്താമെന്നു നോക്കാം: ബഡ്ഡു തൈകൾ നടുമ്പോൾ ബഡ്ഡു തൈകളാണ് നടുന്നതെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിച്ചട്ടികളിലാണ് വളർത്തുന്നതെങ്കിൽ, നീർവാഴ്ച്ച ഉറപ്പാക്കണം. ചട്ടിയുടെ മുക്കാൽ ഭാഗം മണ്ണ് നിറച്ച് ബാക്കിഭാഗത്ത്, ജൈവവളം ഇട്ടുകൊടുക്കണം. ബഡ്ഡു ചെയ്‌ത ഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച്ച കാലത്തെ നന ആവശ്യമാണ്. നടുവാന്‍ നേരത്ത് തൈകളിലെ ആവശ്യമില്ലാത്ത…