
കരിമ്പ് കൃഷി ചെയ്യണ്ട രീതികളും മറ്റു അറിവുകളും
ഇന്ത്യയില്‍ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭാഗികമായും കൃഷിചെയ്തുവരുന്നു. സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്‍റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലര്‍ന്ന തവിട്ട് എന്നിങ്ങനെ വിവിധതരത്തില്‍ കരിമ്പുണ്ട്. ഏകദേശം നാല്-അഞ്ച് മീറ്റര്‍ ഉയരത്തില്‍ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്. ഇതിന് അനവധിമുട്ടുകള്‍ കാണപ്പെടുന്നു. വലിയകരിമ്പിന് ഇരുപതില്‍ക്കൂടുതല്‍ മുട്ടുകള്‍ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും….