മഴക്കാലത്തെ കൃഷിയില്‍ അറിയേണ്ടതെന്തൊക്കെ?

മഴക്കാലം കേരളത്തിന്റെ കൃഷിക്കാലം കൂടിയാണ്. ചില പ്രധാന വിളകളുടെ മഴക്കാലകൃഷിരീതി പരിചയപ്പെടാം. ചീരമഴക്കാലം പൊതുവേ ചീരയ്ക്ക് പറ്റിയതല്ല. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമാകും. എന്നാല്‍ പച്ചച്ചീര മഴക്കാലത്തിനും നടാവുന്നതാണ്. നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം. വിത്തു നേരെ വിതയ്‌ക്കുമ്പോഴും വിത്തു പാകുമ്പോഴും പൊടിമണലും അരിപ്പൊടിയും കൂട്ടിക്കലർത്തണം. വിത്തു ചിതറി വീഴാനും ഉറുമ്പു കൊണ്ടുപോവുന്നതു തടയാനുമാണിത്. ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ. വെണ്ട…

Read More

ചെണ്ടുമല്ലി(ബന്ദി) കൃഷി, കര്‍ഷകര്‍ക്കു നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?

കേരളത്തില്‍ ഉപയോഗിക്കുന്ന ചെണ്ടുമല്ലിയുടെ നല്ലഭാഗവും തമിഴ്നാട്ടില്‍നിന്നാണ് വരുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ നന്നായി വിളവുണ്ടാക്കാവുന്ന ഒരു കൃഷിയാണിത്. അതുമനസിലാക്കിയ പല കര്‍ഷകക്കൂട്ടായ്മകളും ഇപ്പോള്‍ ചെണ്ടുമല്ലി കൃഷിചെയ്ത് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്. അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ചെണ്ടുമല്ലി (മാരിഗോൾഡ്) കേരളത്തിൽ പ്രധാനമായും രണ്ട് സീസണുകളിലായാണ് ഇപ്പോള്‍ കൃഷിചെയ്തുവരുന്നത്. ഓണക്കാലത്തും മണ്ഡലകാലത്തും. ഓണത്തിനു വിളവെടുക്കണമെങ്കില്‍ തിരുവോണത്തിന് 80 ദിവസം മുമ്പ് തൈ പറിച്ചു നടേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൃത്യസമയത്ത് വിളവെടുക്കാൻ സാധിക്കൂ. മണ്ഡലകാലത്താണു വിളവെടുക്കേണ്ടതെങ്കില്‍ സെപ്റ്റംബർ അവസാനം വിത്തിടണം….

Read More

ചെടികൾക്ക് എന്തിനാണ് കടല (കപ്പലണ്ടി) പിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നത്

പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു…

Read More