നേരിട്ട് വിത്തു പാകികൊണ്ടുള്ള കാരറ്റ് ബീറ്റ്റൂട്ട് , റാഡിഷ് കൃഷി രീതി

ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുണ്ട് കാരറ്റ്. ഇവിടെ ഓറഞ്ച് ഇനങ്ങൾക്കാണ് പ്രചാരമേറെ. ഉത്തരേന്ത്യയിൽ ചുവപ്പ് കാരറ്റുകൾക്കാണ് പ്രിയം. റാഡിഷ് ചുവപ്പ്, വെള്ള എന്നി നിറങ്ങളിലുണ്ട്. എരിവു കുറവുള്ള തൂവെള്ള ഇനങ്ങൾക്കാണ് പ്രിയം. കൃഷിരീതി: നേരിട്ട് വിത്തു പാകിയാണ് കാരറ്റും, ബീറ്റ്റൂട്ടും, റാഡിഷും കൃഷി ചെയ്യുന്നത്. ഭക്ഷ്യയോഗ്യ ഭാഗമായ വേരുകൾക്ക് ക്ഷതം വരാതെ വളരാനുള്ള സാഹചര്യമൊരുക്കണം. നവംബർ പകുതിയോടെ കൃഷിയിറക്കാം. നല്ല നീർവാർച്ചയും സൂര്യപ്രകാശവും ഇളക്കമുള്ള മണ്ണുമുള്ള സ്ഥലമാണ് യോജ്യം. സ്ഥലം നല്ല വണ്ണം ഉഴുതു മറിച്ച് അതിൽ…

Read More

മുന്തിരി കൃഷി വള്ളി മുറിച്ചും, മുളപ്പിച്ച തൈകൾ കൊണ്ടും ചെയ്യേണ്ട വിധം

വള്ളി മുറിച്ചു നട്ടോ, മുളപ്പിച്ച തൈകൾ കൊണ്ടോ ആണ് ഇതിന്റെ കൃഷി. നന്നയി വളരുന്ന ചെടിയിലെ 8-10 മില്ലീ മീറ്റര്‍ കനമുള്ള മുക്കാലടിയോളം നീളമുള്ള കമ്പുകള്‍ മുളപ്പിക്കാം. സെപ്റ്റംബര്‍-ഒക്ടോബര്‍ ആണ് നല്ല നടീല്‍കാലം. നല്ല വെയില്‍ കിട്ടുന്നിടത്ത് സ്ഥലമൊരുക്കി 75cm വീതം ആഴവും വീതിയുമുള്ള കുഴിയെടുത്തു അതില്‍ 2:1:1 എന്ന അളവില്‍ ചുവന്ന മണ്ണും മണലും ചാണകപ്പൊടിയും നിറച്ചു ഇതിലാണ് നന്നായി വേരുപിടിച്ച നല്ല മുകുളങ്ങളുള്ള തൈ നടേണ്ടത്. വേരുപിടിപ്പിച്ച തൈകള്‍ ഇന്ന് നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും….

Read More

ഉള്ളിയുടെ അവശിഷ്ടങ്ങൾ കൊണ്ട് നല്ല ജൈവ കീടനാശിനി ഉണ്ടാക്കാം.

അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം.ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്.കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടങ്ങൾ മതി കീടനാശിനി തയാറാ ക്കാനും.   ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്.ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തി ക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം.ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത്…

Read More