
ക്യാരറ്റ് കൃഷിക്ക് സ്ഥലമില്ലേ ? എങ്കിൽ ഇനി വലക്കൂട്ടിൽ കൃഷി ചെയ്യാം
ഒരു ശീതകാല പച്ചക്കറി വിളയാണ് കാരറ്റ്. ആരോഗ്യത്തിന് വേണ്ട ഒരുപാട് ഗുണങ്ങൾ കാരറ്റിലുണ്ട്. കാരറ്റ് പച്ചയ്ക്കും വേവിച്ചും കഴിക്കാം. സാമ്പാർ,അവിയൽ,തോരൻ,സാലഡ് തുടങ്ങിയ വിഭവങ്ങളിൽ കാരറ്റ് ചേർക്കാം.തടി കുറയ്ക്കാനും, കൊളസ്‌ട്രോൾ കുറയ്ക്കാനും,കണ്ണിന്റെ ആരോഗ്യത്തിനുമെല്ലാം കാരറ്റ് സഹയിക്കുന്നുണ്ട്. കേരളത്തിൽ സാധാരണ കാന്തല്ലൂർ,മറയൂർ എന്നിവിടങ്ങളിലാണ് കാരറ്റ് കൃഷി ചെയ്ത് വരുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമേ കാരറ്റ് കൃഷി ചെയ്യാൻ കഴിയൂ എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കേരളത്തിന്റെ ഏത് കാലാവസ്ഥയിലും കാരറ്റ് വിളയിക്കാം. ഒരുപാട് നൂനത കൃഷിരീതികൾ കർഷകർ…