വേലി ചീരയുടെ അത്ഭുത ഗുണങ്ങളും ഒളിഞ്ഞിരിക്കുന്ന അപകടവും.

നമ്മുടെ വീട്ടിലും പറമ്പിലുമെല്ലാം സുലഭമായി കണ്ടു വരുന്ന ഒരു ചിരയാണ് വേലിചീര . വേലിച്ചീര, ബ്ലോക്ക് ചീര , ഇംഗ്ലീഷ് ചീര, സിംഗപ്പൂർ ചീര എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഈ ചീര. മഴക്കാലത്ത് ധാരാളമായി ഇത് പറമ്പുകളിൽ പിടിച്ചു വരുന്നു . സാധാരണ കാണുന്ന ചീര ഇലയിൽ നിന്നും വ്യത്യസ്തമാണ് കാഴ്ചയിൽ സിംഗപ്പൂർ ചീര അഥവാ വേലിചീര എന്ന് പറയുന്ന ചീര . വിറ്റാമിൻ ഇ, കാർബോ ഹൈഡ്രേറ്റ്, ഫോസ്ഫറസ് , പ്രോട്ടീൻ തുടങ്ങിയവയുടെ കലവറയാണ് സിംഗപ്പൂർ ചീര .

ചുരുക്കി പറഞ്ഞാൽ ചീരകളിൽ കേമൻ എന്ന് തന്നെ സിംഗപ്പൂർ ചീരയെ നമുക്ക് വിശേഷിപ്പിക്കാം. എന്നാൽ ഇത് ക്യാൻസറിന് കാരണമാകുന്നു എന്നും ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്നു എന്നും വാർത്തകൾ പലപ്പോഴായി വന്നിട്ടുണ്ട് . എന്നാൽ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല . ശ്വാസ കോശത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന ഘടകം ഇതിലടങ്ങിയിട്ടുണ്ട് എന്ന് പലപ്പോഴായി വാർത്തകൾ ഉണ്ടായിട്ടുണ്ട് . വേലി ചീര നടേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

സിംഗപ്പൂർ ചീരയുടെ കമ്പ് പൊട്ടിച്ച് മണ്ണിൽ ഊന്നി കൊടുത്താൽ മാത്രം മതിയാകും . കാര്യമായ പരിപാലനങ്ങൾ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. മഴക്കാലത്ത് താനെ മുളപൊട്ടി വളരുന്ന ചെടി കൂടിയാണ് സിംഗപ്പൂർ ചീര . എന്നാൽ വേനൽ കാലത്ത് വേണമെങ്കിൽ കുറച്ച് ചാണക പൊടിയിട്ടു കൊടുക്കാം . കൂടാതെ വെള്ളവും ഒഴിച്ച് കൊടുക്കാൻ ശ്രദ്ധിക്കാം . ഈ ചീരയുടെ ഇല അധികം വേവിക്കാതെ കഴിച്ചാൽ ആണ് മുകളിൽ പറഞ്ഞ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് എന്നാണ് പറയപ്പെടുന്നത്.

ചുമ , ശ്വാസ തടസ്സം , ക്ഷീണം ഇവയെല്ലാം ഉണ്ടാകുമെന്ന് പറയുന്നു . എന്നാൽ നന്നായി വേവിച്ച് കഴിച്ചാൽ ഈ പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കും . സാധാരണ ഇലക്കറികൾ വേവിക്കുന്നതിനേക്കാൾ നന്നായി ഈ ഇല വേവിച്ച് എടുക്കുക . കൂടാതെ നന്നായി മഞ്ഞൾ പൊടിയും കൂടി ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കണം . സാധാരണ ചീരയും , മുരിങ്ങയിലയുമെല്ലാം പാകം ചെയ്യുന്ന രീതിയിൽ തന്നെ ഇതും പാകം ചെയ്തെടുക്കാം . നന്നായി വേവിക്കുവാൻ ശ്രദ്ധിച്ചാൽ മതിയാകും .

Leave a Reply