ക്യാരറ്റ് കൃഷിക്ക് സ്ഥലമില്ലേ ? എങ്കിൽ ഇനി വലക്കൂട്ടിൽ കൃഷി ചെയ്യാം

ഒരു ശീതകാല പച്ചക്കറി വിളയാണ്‌ കാരറ്റ്. ആരോഗ്യത്തിന് വേണ്ട ഒരുപാട് ഗുണങ്ങൾ കാരറ്റിലുണ്ട്. കാരറ്റ് പച്ചയ്ക്കും വേവിച്ചും കഴിക്കാം. സാമ്പാർ,അവിയൽ,തോരൻ,സാലഡ് തുടങ്ങിയ വിഭവങ്ങളിൽ കാരറ്റ് ചേർക്കാം.തടി കുറയ്ക്കാനും, കൊളസ്‌ട്രോൾ കുറയ്ക്കാനും,കണ്ണിന്റെ ആരോഗ്യത്തിനുമെല്ലാം കാരറ്റ് സഹയിക്കുന്നുണ്ട്. കേരളത്തിൽ സാധാരണ കാന്തല്ലൂർ,മറയൂർ എന്നിവിടങ്ങളിലാണ് കാരറ്റ് കൃഷി ചെയ്ത് വരുന്നത്.

തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമേ കാരറ്റ് കൃഷി ചെയ്യാൻ കഴിയൂ എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കേരളത്തിന്റെ ഏത് കാലാവസ്ഥയിലും കാരറ്റ് വിളയിക്കാം. ഒരുപാട് നൂനത കൃഷിരീതികൾ കർഷകർ അവലംബിക്കുന്നുണ്ട്. അത്തരം ഒരു കൃഷി രീതിയാണ് വലക്കൂടിലെ കൃഷി. കുറഞ്ഞ സ്ഥലത്ത് ഒത്തിരി വിളവ് എന്നൊരു പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുക. അതായത് ഒരു ചെടി വളർത്താൻ ഉള്ള സ്ഥലം അവിടെ നിന്ന് ഒരുപാട് വിളവ് ഇതിലൂടെ ലഭിക്കും.

ഈ ഒരു കൃഷി രീതി കൊണ്ടുള്ള ഉപയോഗം ഏത് ചൂട് കൂടിയ കാലാവസ്ഥയിലും കൃഷി ചെയ്യാൻ സാധിക്കും എന്നുള്ളതാണ്. ചൂട് കൂടിയ സമയങ്ങളിൽ വലകൂടിന് മുകളിൽ ഒരു ഷെയ്ഡ് നെറ്റ് കെട്ടിയാൽ നമുക്ക് നല്ല രീതിയിൽ കൃഷി ചെയ്യാം. അതുപോലെ മഴക്കാലത്ത് വലക്കൂടിന് ചുറ്റും ഒരു പ്ലാസ്റ്റിക് ചാക്കോ മറ്റോ കൊണ്ട് മൂടിയാലും കൃഷി ചെയ്യാൻ കഴിയും. വലക്കൂട് നിർമ്മിക്കാനായി ഒരു ഇഞ്ച് കള്ളിയുള്ള വെൽഡിങ് നെറ്റ് 70 സെന്റീമീറ്ററിൽ കട്ട് ചെയ്ത് ഒരു പൈപ്പിന്റെ രൂപത്തിൽ എടുക്കാം. അതിനുള്ളിൽ ഷെയ്ഡ് നെറ്റ് കൊണ്ട് മൂടാം പോട്ടിങ് മിക്സ് പുറത്തേയ്ക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം ഒരു പ്ലാസ്റ്റിക് വള്ളി കൊണ്ടോ മറ്റോ നെറ്റ് കെട്ടിവെയ്ക്കാം. ജലസേചനത്തിനായി ഒരു ട്രിപ്പ് പൈപ്പ് സംവിധാനം ഏർപ്പെടുത്താം. പോട്ടിങ് മിശ്രിതമായി ചാണകം,ആട്ടിൻകാഷ്ഠം, ചകിരിച്ചോറ് കരിയിലപൊടി, എന്നിവയും മണ്ണും മണലും ഇവയുടെ പകുതിയും എടുക്കാം. കുറച്ച് എല്ലുപൊടിയും കോഴിവളവും കൂടി ചേർത്ത് കൊടുക്കാം. ട്രിപ്പ്‌പൈപ്പ് മധ്യത്തിൽ വെച്ചശേഷം പോട്ടിങ് മിശ്രിതം നിറയ്ക്കാം. പോട്ടിങ് മിശ്രിതം നിറച്ച് രണ്ട് ദിവസം നനച്ചശേഷം മാത്രമേ വിത്തുകൾ നടാൻ പാടുള്ളൂ. ഒരു വലക്കൂട്ടിൽ ഏകദേശം 56 കാരറ്റ് വരെ കൃഷി ചെയ്യാം.

Leave a Reply