തികച്ചും ജൈവ രീതിയില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കുവാനും ചെടികളെ സംരക്ഷിക്കുവാനും കഴിയും. ഇവയുടെ സാനിധ്യം കണ്ടുപിടിക്കുക എന്നന്താണ് ഏറ്റവും പ്രധാനം. ദിവസും രാവിലെയും വൈകുന്നേരവും ചെടികളെ നിരീക്ഷിക്കുക. താഴെ കാണുന്ന ചിത്രം നോക്കുക, ഇതേ പോലെയുള്ള വസ്തുക്കള്‍ ഇലകളില്‍ കണ്ടാല്‍ ഉറപ്പിക്കാം ആരോ ചെടികളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇത്തരം കീടങ്ങള്‍ ചെടിയുടെ ഇലകളുടെ അടിവശങ്ങളില്‍ ആകും ഉണ്ടാകുക, ഇലകള്‍ മറിച്ചു നോക്കി അവയെ കണ്ടെത്തി നശിപ്പിക്കാം. ശീതകാല വിളകളില്‍ ഇത്തരം പുഴുക്കളുടെ ആക്രമണം രൂക്ഷമാണ്. കാബേജ് പോലെയുള്ള വിളകില്‍ ഇത്തരം പുഴുക്കള്‍ കയറിപ്പറ്റിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാമ്പ് തിന്നു നശിപ്പിക്കും.
1, നിരീക്ഷണം – മേല്‍ പറഞ്ഞപോലെ ചെടികള്‍ നിരീക്ഷിക്കുക, ഇലകളില്‍ കാണപ്പെടുന്ന കാഷ്ട്ടം, തിന്നു തുടങ്ങുന്ന ഇലകള്‍ ഇവയാണ് ലക്ഷണങ്ങള്‍. ചെടിയുടെ ഇലകള്‍ പരിശോധിക്കുക, പ്രത്യേകം ശ്രദ്ധിക്കുക, ഇലകളുടെ അടിഭാഗം വേണം ചെക്ക് ചെയ്യേണ്ടത്. ചെടികളുടെ ഇലകള്‍, മണ്ണ് ഇവയില്‍ ഇത്തരം കാഷ്ട്ടങ്ങള്‍ വീഴുന്നതു കണ്ടാല്‍ ഉറപ്പിക്കാം. അവയെ കണ്ടെത്തി നശിപ്പിക്കാം.
2, ജൈവ കീട നാശിനികള്‍ – എളുപ്പത്തില്‍ തയ്യാറാക്കാവുന്ന അനേകം ജൈവ കീടനാശിനികളുടെ ലിസ്റ്റ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാന്താരി – ഗോമൂത്ര ലായനി , പുകയില കഷായം, വേപ്പെണ്ണ എമല്‍ഷന്‍ ഇവ പ്രയോഗിക്കാം. കാന്താരി, ഗോ മൂത്രം ഇവ ലഭ്യമല്ലെങ്കില്‍ താഴെ കാണുന്ന ജൈവ നീടനാശിനി തയ്യാറാക്കി പ്രയോഗിക്കാം.
പച്ചമുളക് – എരിവുള്ളത് (4-5 എണ്ണം)
വെളുത്തുള്ളി – 4-5 അല്ലികള്‍
ഇഞ്ചി – ഒരു ചെറിയ കഷണം
ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക, 2 ലിറ്റര്‍ വെള്ളത്തിലേക്ക് ഇത് ലയിപ്പിക്കുക. നന്നായി അരിച്ചെടുത്ത് ചെടികളില്‍ സ്പ്രേ ചെയ്യുക, 2 ആഴ്ച കൂടുമ്പോള്‍ ഇങ്ങിനെ ചെയ്താല്‍ ഒരു പരിധിവരെ ചെടികളെ ഇലതീനി പുഴുക്കള്‍ കീട ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാം. ഇതിലേക്ക് കുറച്ചു ബാര്‍ സോപ്പ് കൂടി ചേര്‍ത്താല്‍ നല്ലതാണു, തളിക്കുന്ന ലായനി ചെടികളില്‍ പറ്റിപ്പിടിക്കാന്‍ അത് സഹായിക്കും.
വേപ്പെണ്ണ എമള്‍ഷന്‍
ഇതിനു വേണ്ട സാധനങ്ങള്‍ വേപ്പെണ്ണ , ബാര്‍ സോപ്പ് ഇവയാണ്. ബാര്‍ സോപ്പ് വങ്ങുമ്പോള്‍ ശ്രദ്ധിക്കുക , ഡിറ്റെര്‍ജെന്റ് സോപ്പ് വാങ്ങരുത് , 501 പോലെയുള്ള സോപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍ സോപ്പ് ആണ് വേണ്ടത്. ബാര്‍ സോപ്പ് അര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ലയിപ്പിക്കുക, സോപ്പ് ലയിപ്പിചെടുക്കാന്‍ ബുദ്ധിമുട്ടാണ്, സോപ്പ് ചെറുതായി ചീകി വെള്ളത്തില്‍ ലയിപ്പിക്കുക.
ജൈവ കീടനാശിനി
അല്ലെങ്കില്‍ ഒഴിഞ്ഞ മിനല്‍ വാട്ടര്‍ /കോള ബോട്ടില്‍ എടുക്കുക, അതിലേക്കു വെള്ളം ഒഴിച്ച് ബാര്‍ സോപ്പ് ഇട്ടു അടപ്പ് കൊണ്ട് അടച്ചു നന്നായി കുലുക്കുക, പല പ്രാവശ്യം ആവര്‍ത്തിക്കുക, ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ സോപ്പ് നമുക്ക് ലയിപ്പിചെടുക്കാം. ഇങ്ങിനെ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം.
ഈ ലായനി 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്. ഇത്തരം ജൈവ കീടനാശിനികള്‍ ഉണ്ടാക്കി അധിക ദിവസം വെക്കരുത്, അത് കൊണ്ട് ചെറിയ അളവില്‍ ഉണ്ടാക്കുക്ക. ഇവിടെ ബാര്‍ സോപ്പിന്‍റെ ധര്‍മം വേപ്പെണ്ണയെ ചെടികളില്‍ പറ്റിപിടിപ്പിക്കുക എന്നതാണ്, നല്ല വെയില്‍ ഉള്ള സമയം വേണം ഇത് തളിക്കുവാന്‍ .
ഉപയോഗം
ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ വളരെ ഫലപ്രദം ആണ് ഈ വേപ്പെണ്ണ എമള്‍ഷന്‍ .