കമ്പിളി നാരകം അത്ര നിസാരനല്ല. അറിയാം ഗുണങ്ങളും കൃഷി രീതിയും.

നാരങ്ങ ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. മുന്തിരിപ്പഴത്തിന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള ഒരു വ്യക്തിയാണ് കമ്പിളി നാരങ്ങ. സൗത്ത് ഈസ്റ്റ്‌ ഏഷ്യക്കാരനായ ഈ വ്യക്തി സിട്രസ് മാക്സിമ എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. നാരങ്ങയുടെ വർഗത്തിൽ ഏറ്റവും വലുപ്പമേറിയ നാരങ്ങയാണ് കമ്പിളി നാരങ്ങ. മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ കമ്പിളി നാരങ്ങ ഉപയോഗിക്കാറുണ്ട്. പത്ത് കിലോ ഗ്രാം വരെ ഭാരം ഈ പഴത്തിനു ഉണ്ടാവാറുണ്ട്. കയ്പ് രസം വളരെ കുറവും രുചിയോടുള്ള സാമ്യമാണ് മറ്റു നാരങ്ങയിൽ നിന്നും കമ്പിളി നാരങ്ങയെ വ്യത്യസ്തനാക്കുന്നത്.

നമ്മൾക്ക് സാധാരണയുണ്ടാവരുള്ള പനിയും ജലദോഷവും കൂടാതെ മൂത്രാശയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ വളരെ നല്ല മരുന്നാണ് കമ്പിളി നാരങ്ങ. ഡെങ്കിപനി മാറാൻ വേണ്ടി പലരും കമ്പിളി നാരങ്ങ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. വിളർച്ച തടയാനും, മലബന്ധം ഒഴിവാക്കാനും, അമിതവണ്ണം കുറയ്ക്കാനുള്ള കഴിവ് വരെ ഇതിനുണ്ടെന്ന് പറയപ്പെടുന്നു. ബബ്ലൂസ് നാരങ്ങ എന്നീ നാമത്തിലും കമ്പിളി നാരങ്ങയെ വിളിക്കപ്പെടാറുണ്ട്. വെള്ളയും ചുവപ്പ് നിറങ്ങിലുമാണ് ഈ പഴം ഉണ്ടാവുന്നത്.

മണ്ണിൽ സാധാരണയായി പി എച് മൂല്യം 5.5 അതുപോലെ 6.5നും ഇടയിലാകുന്ന മണ്ണിൽ കമ്പിളി നാരങ്ങ വളരാൻ പറ്റിയ ഇടമാണ്. 32 ഡിഗ്രി സെൽഷ്യസ് താഴെയുള്ള താപനിലയിൽ കൃഷി ചെയ്യുന്നതാണ് ഉത്തമം. വർഷത്തിൽ 150 മുതൽ 160 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങൾ ആണെങ്കിൽ അത്രേയും അനോജ്യം. വിത്ത് ഉപയോഗിച്ചും ലയെറിങ്, ഗ്രാഫറ്റിംഗ്, ബഡിങ് തുടങ്ങിയ രീതിയിൽ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. ഒരു ഹെക്ടർ സ്ഥലത്ത് 210 തൈകൾ വരെ നടാൻ സാധിക്കുന്നതാണ്.

മറ്റു വൃഷങ്ങൾക്ക് കൊടുക്കുന്നത് പോലെ ചാണകവും, കമ്പോസ്റ്റുമാണ് അടിവളമായി ഇതിനു കൊടുക്കേണ്ടത്. വേനൽക്കാലങ്ങളിൽ നല്ല രീതിയിൽ നനച്ചു കൊടുക്കുക. ആറ് വർഷം വരെ കായകൾ ഉണ്ടാവുന്നതാണ്. അതിനു ശേഷം മരം നശിച്ചു പോകുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. ജൈവ വളം നൽകുന്നത് ഏറെ നല്ലതാണ്. അതിനോടപ്പം തന്നെ രാസവളവും പ്രയോഗിക്കുന്നത് നല്ലതാണ്. കായകൾ ഉണ്ടായി കഴിഞ്ഞാൽ അഞ്ചോ ആറോ മാസം കഴിഞ്ഞാൽ വിളവെടുപ്പ് നടത്തിയാൽ മതി.

Leave a Reply