
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ സത്തുകളിലൂടെ കീടങ്ങളെ തുരത്താം
ഇലകളെ നശിപ്പിക്കുന്ന പുഴുക്കൾ, പേനുകൾ, പേടി സ്വപ്നമാണ്. ഇവയിൽ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം. 1. ഇഞ്ചി സത്ത് 50 ഇഞ്ചിയും രണ്ടു ലിറ്റർ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാൻ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളിൽ തളിക്കാം. തുള്ളൻ, ഇലച്ചാടികൾ, പേനുകൾ എന്നിവയെ നിയന്ത്രിക്കാനുപകരിക്കും….