മണ്ണിൽ പൊന്നു വിളയിക്കാൻ സൂഷ്‌മക്കൃഷി

ഇസ്രായേലിന്‍റെ മണ്ണിലാണ് സൂക്ഷ്മകൃഷി ഉത്ഭവിച്ചത് . മണ്ണറിയുന്ന കര്‍ഷകന് സൂക്ഷ്മകൃഷി പൊന്നുവിളയിക്കാന്‍ അവസരമാണ്. കുറഞ്ഞ സ്ഥലത്ത് കൃത്യമായ സമയത്ത്, കൃത്യമായ അളവില്‍ വെള്ളവും വളവും നല്‍കി ശാസ്ത്രീയമായി കൃഷി ചെയ്യുന്നതാണ് സൂക്ഷ്മകൃഷി. ഇത് കാര്‍ഷിക ഉണര്‍വ്വിനും വളര്‍ച്ചയ്ക്കും സഹായകമാകുന്നു.

സാധാരണ കൃഷിയെ അപേക്ഷിച്ച് ഉല്‍പാദനക്ഷമത നാലുമടങ്ങ് വര്‍ദ്ധിപ്പിക്കാനും, ഗുണമേന്മ 90% വരെ വര്‍ദ്ധിപ്പിക്കാനും കൂലി ചെലവ് 40% വരെയും ജലത്തിന്‍റെ ഉപഭോഗം (Consumption) 30% വരെ കുറയ്ക്കാനും സൂക്ഷ്മ കൃഷിയിലൂടെ സാധിക്കും. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാനും സൂക്ഷ്മകൃഷി വഴിവെയ്ക്കുന്നു. 20% അധികം തൂക്കവും ലഭിക്കും. പ്രതികൂല സാഹചര്യത്തിലും കൃഷി ചെയ്യാനും വലിപ്പവും തൂക്കവുമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കാനും സാധിക്കുന്നത് സൂക്ഷ്മ കൃഷിയുടെ പ്രത്യേകതയാണ്.

കാലാവസ്ഥ അനുയോജ്യമല്ലാത്ത സാഹചര്യത്തിലും വിപണിയില്‍ ഉത്പന്നങ്ങള്‍ സുലഭമല്ലാത്ത കാലയളവിലും ലാഭം ഏറെ ഉണ്ടാക്കാം. സൂക്ഷ്മ കൃഷി പോളി ഹൗസിലും തുറസ്സായ സ്ഥലത്തും ചെയ്യാം. പോളി ഹൗസിന് ഒരു ചതുരശ്ര മീറ്ററിന് 1000 രൂപ ചെലവു വരും. ഒരു ഹെക്ടര്‍ തുറസ്സായ സ്ഥലത്ത് ചെയ്യുന്ന സൂക്ഷ്മ കൃഷിയില്‍ നിന്നുള്ള വിളവ് 1000 ചതുരശ്ര മീറ്റര്‍ പോളി ഹൗസില്‍ നിന്നും ലഭിക്കും. തുള്ളി നന നല്‍കുന്നതിനായി ഒരു ഹെക്ടറിന് 85000 രൂപ ചെലവാകും. നിലമൊരുക്കല്‍, വിത്ത് തെരഞ്ഞെടുക്കല്‍, നിലനിര്‍ത്തേണ്ടുന്ന ചെടികളുടെ എണ്ണം, തുള്ളിനന, ഫോര്‍ട്ടിഗേഷന്‍ (രാസവളം ജലസേചനവുമായി ബന്ധപ്പെടുത്തി ആവശ്യാനുസരണം ചെടികള്‍ക്കു നല്‍കുന്ന ശാസ്ത്രീയ രീതി) മണ്ണിളക്കല്‍, ഷേഡ് നെറ്റ്, സംയോജിത വളപ്രയോഗ രീതി, സംയോജിത രോഗ-കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു ശാസ്ത്രീയ കൃഷിരീതിയാണ് സൂക്ഷ്മകൃഷി

Leave a Reply