പച്ചപ്പപ്പായയുടെ ഗുണങ്ങളെ കുറിച്ച് അറിയാം

പഴുക്കാത്ത പപ്പായയില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് പക്ഷെ ഇത് പലര്ക്കും അറിയില്ലെന്ന് മാത്രം. ഇതില്‍ വൈറ്റമിന്‍ എ, സി, ബി, ഇ എന്നിവയും അടങ്ങിയിരിക്കുന്നുണ്ട്. പച്ചപ്പപ്പായ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്നറിയൂ..

1. അസുഖങ്ങള്‍ കുറയ്ക്കും:-

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പയിന്‍ ആന്റി-ഇന്‍ഫഌമേറ്ററി വസ്തുവാണ്. ഇത് നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള എല്ലാത്തരം രോഗങ്ങളെയും കുറയ്ക്കും. ആസ്തമ, സന്ധിവാതം, ഓസ്റ്റിയോത്രൈറ്റിസ് തുടങ്ങി മിക്ക രോഗങ്ങളെയും ചെറുത്തു നില്‍ക്കും.

2. ദഹനപ്രക്രിയ:-

ദിവസവുമുള്ള നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചപ്പപ്പായ ചേര്‍ക്കുകയാണെങ്കില്‍ ദഹന പ്രക്രിയ നല്ല രീതിയില്‍ നടക്കും. ഇത് പൈല്‍സ്, മലക്കെട്ട്, വയറിളക്കം തുടങ്ങുയ കുടല്‍ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കും.

3. ഫൈബറിന്റെ കേന്ദ്രം:-

പച്ചപ്പപ്പായ ഫൈബറിന്റെ ഒരു കേന്ദ്രമാണെന്ന് പറയാം. ഇത് ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറംതള്ളി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതെ കാക്കും.

4. കൊളസ്‌ട്രോള്‍:-

കൂടിയ അളവില്‍ ആന്റിയോക്‌സിഡന്റ് അടങ്ങിയതു കൊണ്ട് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാം. ഇതുമൂലം സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ പോലുള്ള രോഗത്തെ തടയാന്‍ കഴിയും.

5. ശ്വാസകോശ രോഗങ്ങള്‍ക്ക്:-

പച്ചപ്പപ്പായയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കും.

6. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക്:-

വയറ്റിലുണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ ഗ്രീന്‍ പപ്പായ സഹായിക്കും. ഗ്രഹണി പോലുള്ള രോഗങ്ങള്‍ക്ക് നല്ല പ്രതിവിധിയാണിത്.

7. ആര്‍ത്തവ പ്രശ്‌നങ്ങള്‍:-

ആര്‍ത്തവ വിരാമം മാറ്റാനും, ആര്‍ത്തവം പെട്ടെന്ന് ഉണ്ടാകാനും ഇവ സഹായിക്കും.

8. മുലപ്പാല്‍:-

മുലപ്പാല്‍ ഉത്പാദനത്തിനും പച്ചപ്പപ്പായ ഗുണകരമാണ്. അമ്മമാര്‍ ഇത് കഴിക്കുന്നത് നല്ലതാണ്.

9. ചര്‍മ പ്രശ്‌നങ്ങള്‍ക്ക്

പച്ചപ്പപ്പായ കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിക്കാം. ഇത് നിങ്ങളുടെ ചര്‍മ പ്രശ്‌നങ്ങള്‍ മാറ്റിതരും. മുഖക്കുരു, പാടുകള്‍, ചൊറിച്ചില്‍ തുടങ്ങിയ എല്ലാത്തരം പ്രശ്‌നങ്ങളും മാറ്റിതരും.

10. തൊണ്ട വേദന:-

പച്ചപ്പപ്പായയുടെ കൂടെ തേന്‍ ഒഴിച്ച് കഴിക്കുന്ന ടോണ്‍സില്‍സ്, തൊണ്ടവേദന എന്നിവയ്‌ക്കൊക്കെ ഗുണകരമാണ്.

11. പ്രതിരോധശേഷി:-

പോഷകങ്ങളുടെ കലവറയായ പച്ചപ്പപ്പായ ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

Leave a Reply