മരച്ചീനി ഇനം വിളകളിൽ പൊതുവായി കണ്ടുവരുന്ന ഒരു കീടമാണ് ശിൽക്ക കീടങ്ങൾ.
സ്രവം വലിച്ചെടുക്കാൻ ഇല്ലം കീടങ്ങൾ തണ്ടിന് ചുറ്റും ഓതികൂടുന്നു .നൗവിൽ അതിനെ വ്യക്തമായ വെളുത്ത സ്രവങ്ങളാൽ പൊതിയുന്നു.പാർശ്വമുകുളങ്ങൾ ,ഇലഞെട്ടുകൾ ഇലയുടെ തായ്ഭാഗം എന്നിവ ചിലപ്പോളൊക്കെ ബാധിക്കപ്പെട്ടേക്കാം ഇലകൾ വിളറി വാടിപോകുകയും പൊഴിയുകയും ചെയുന്നു .അതെ സമയം സാരമായി ആക്രമിക്കപ്പെട്ട ചെടികൾ മുരടിക്കുന്നു .കീടങ്ങളുടെ അമിതമായ ആക്രമണം തണ്ടുകൾ ഉണങ്ങുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്നു.പലപ്പോളും അവ കാറ്റിൽ ഒടിഞ്ഞു വീഴുന്നതിനു കാരണമാകുന്നു .ഒടിഞ്ഞഭാഗത്തുനിന്നും പുതിയ മുകുളങ്ങൾ ഉണ്ടാകുകയും ധാരാളം ശാഖകൾ ഉണ്ടായി ചെടി ഇടതൂർന്നു കാണപ്പെടുകയും ചെയുന്നു.അത്തരം ചെടികളുടെ വേരുകളുടെ വികസനം മോശം ആയിരിക്കും അവയുടെ കിഴങ് ഭക്ഷ്യയോഗ്യമല്ല .
മരിച്ചീനി ശില്ക്ക കീടങ്ങളുടെ ലക്ഷണങ്ങൾ
തണ്ടുകൾ മണ്ണിനു മുകളിലായി വെളുത്ത നിറത്തിൽ പൂപ്പുകൾ പോലെ കീടങ്ങൾ നീരൂറ്റി കുടിക്കുന്നു .
മരച്ചീനിയുടെ തണ്ടാസകാലം വെളുത്ത പൗഡർ പൊത്തിവെച്ച പോലെ കാണപ്പെടുന്നു.
അതിനെ ഇളക്കിയെടുത്തു കൈകൊണ്ടു ഞെരടിയാൽ വിരലുകളിൽ ചോര പുരളുന്നതായി കാണാൻ സാധിക്കും .
ഇവ തണ്ടിലോ ഇലയിലോ പറ്റിപിടിച്ചിരുന്നു മുഴുവനും നീര് ഊറ്റികുടിക്കുകയും ചെടികൾ മഞ്ഞളിച്ചു ഉണങ്ങി പോകുകയും ചെയുന്നു.
കീടനിയന്ത്രണം
കീട നിയന്ത്രണത്തിനായി സോപ്പ് വെള്ളം കീടാക്രമണം ഉള്ള കമ്പുകളിൽ തളിച്ച ശേഷം അന്തർ വ്യാപന ശേഷിയുള്ള കീടനാശിനിയായ ഡൈമെത്തോയേറ്റ് (റോഗർ )ഒന്നര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക .
ജൈവ കർഷകർ വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക .
വെർട്ടിസീലിയം വഴുക്കലുള്ള ഒരു ദ്രവം പുറപ്പെടുവിക്കുന്നതിനാൽ അവ ശത്രു കീടങ്ങളുടെ മുകളിൽ പറ്റിപിടിച്ചു അവ കീടത്തിന്റെ ഉള്ളിലേക്ക് നാരുകൾപോലുള്ള തന്റെ ലോമികകൾ പടർത്തി കീടത്തെ വരിഞ്ഞുമുറുക്കി തൻ്റെ ഉള്ളിലേ വിഷവസ്തുക്കൾകൊണ്ട് കൊലപ്പെടുത്തുന്നു .കീടം ചത്തുകഴിഞ്ഞാൽ ചെറിയ പഞ്ഞിയുരുളകൾപോലെ കാണാൻ സാധിക്കും.പിന്നെയും ചുറ്റും സ്പോറുകൾ പടർത്തി അടുത്ത കീടത്തെയും കൊല്ലുന്നു .ഉയർന്ന ജീവികൾക്ക് അവയുടെ സ്രവങ്ങൾ ഹാനികരമല്ലാത്തതിനാൽ ഇവാ ഉപയോഗിക്കുന്നതിൽ അപകടമില്ല .
ഈ ശുപാർശ 10 ദിവസം ഇടവിട്ടു അവലംബിക്കുക.
കീടനാശിനികളുടെ അമിത ഉപയോഗം ഒഴിവാക്കുക .കാരണം അവ ശല്ക കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളെ നശിപ്പിക്കുന്നു.