
വാഴകൃഷിക്ക് ഏറ്റവും വലിയ ഭീഷണിയായ തണ്ട് തുരപ്പൻ പുഴുവിനെ ജൈവരീതിയിൽ നിയന്ത്രിക്കാം
വാഴകൃഷിക്ക് ഏറ്റവും വലിയ ഭീഷണിയാണ് തടതുരപ്പൻ പുഴു അഥവാ പിണ്ടിപ്പുഴു. ഇതിന്റെ വണ്ടുകൾക്ക് ഇടത്തരം വലിപ്പവും തിളങ്ങുന്ന ചുവപ്പും കറുപ്പും നിറവും ആണുള്ളത് . വാഴകൾക്ക് ഏതാണ്ട് 4-5 മാസമാകുമ്പോൾ മുതൽ കുലയുടെ ആരംഭം വരെ ഇവയുടെ ആക്രമണം ഉണ്ടാകാം. പെൺ വണ്ടുകൾ വാഴയുടെ പിണ്ടിയിൽ കുത്തുകളുണ്ടാക്കി പോളകളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. നാലഞ്ചുദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് വെളുത്ത നിറമുള്ള പുഴുക്കൾ പുറത്തിറങ്ങും. ഇവ പോളയുടെയും വാഴത്തടയുടെയും ഉൾഭാഗം കാർന്നുതിന്ന് ഏതാണ്ട് 25 ദിവസത്തിൽ പൂർണ്ണ വളർച്ചയെത്തും. ആക്രമണം കൊണ്ട് വാഴ…