ബജ്റ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ് – കൃഷി ചെയ്ത് തുടങ്ങാം

ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ് ബജ്റ. മുത്തിന്റെ ആകൃതിയിലുള്ള ഈ വിള ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇരുമ്പ് സത്ത്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമാണ്. തണുപ്പ് കാലത്ത് ശരീര ഊഷ്മാവു നിയന്ത്രിക്കുന്നതിനു വേണ്ടി ബജ്റ കഴിക്കുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ ഒരു ശീലം തന്നെയാണ്. വെള്ളക്കെട്ടില്ലാത്ത എല്ലാതരം പ്രദേശങ്ങളും ഈ വിളയുടെ കൃഷിക്ക് അനുയോജ്യമാണ്. ഒന്നോ രണ്ടോ പ്രാവശ്യം നിലം ഉഴുതുമറിച്ച്, കട്ടകൾ ഉടച്ച്, മണ്ണ് പരുവപ്പെടുത്തിയെടുക്കണം. പ്രധാനമായും…

Read More

ജൈവ കൃഷിയിൽ ഉപയോഗിക്കുന്ന പ്രധാന ബാക്റ്റീരിയകളെ പരിചയപെടാം.

ജൈവ കൃഷിയിൽ ഉപയോഗിക്കുന്ന പ്രധാന മിത്ര കുമിളുകൾ / ബാക്ടീരിയകൾ പച്ചക്കറി നടുമ്പോൾ ശ്രദ്ധിക്കു ഈ നാലു ജൈവ മിത്ര കുമിളുകൾ / ബാക്ടീരിയകൾ പരിചയപ്പെടാം 1.ട്രൈക്കോഡെർമ spp 2.സ്യൂഡോമോണസ് spp 3.ബിവേറിയ spp 4.വെർട്ടിസീലിയം spp 1.ട്രൈക്കോഡെർമ ജൈവ കൃഷി ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു മിത്ര കുമിൾ ആണ് ട്രൈക്കോഡെർമ ട്രൈക്കോഡർമ: കർഷകർക്കിടയിൽ വളരെ പ്രചാരം നേടിയ ഒരു മിത്ര കുമിളാണ് ട്രൈക്കോഡർമ. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളിൽ കടന്ന് അവയെ നശിപ്പിക്കുന്നു.സസ്യങ്ങളിലെ വേരുചീയൽ…

Read More

പത്രപോഷണ വളപ്രയോഗ രീതി

ഇലകളിലൂടെ വളം നല്‍കുന്ന രീതിയെയാണ് പത്രപോഷണം എന്നുപറയുന്നത്. പര്‍ണപോഷണമെന്നും ഇതറിയപ്പെടുന്നു.ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്. പത്രപോഷണത്തിന് മണ്ണില്‍ വളം കൊടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് കൊടുക്കുന്ന വളം ഏറ്റവും വേഗത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നത്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയിലെ പല നിര്‍ണായക ഘട്ടങ്ങളിലും പോഷകന്യൂനത അനുഭവപ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാന്‍ പത്രപോഷണത്തിലൂടെ സാധിക്കുന്നു. അതുപോലെ വിവിധ വളര്‍ച്ചാദിശകളില്‍ സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ നല്‍കുന്നതിനും ഈ രീതി…

Read More