ജൈവ കൃഷിയിൽ ഉപയോഗിക്കുന്ന പ്രധാന മിത്ര കുമിളുകൾ / ബാക്ടീരിയകൾ പച്ചക്കറി നടുമ്പോൾ ശ്രദ്ധിക്കു ഈ നാലു ജൈവ മിത്ര കുമിളുകൾ / ബാക്ടീരിയകൾ പരിചയപ്പെടാം
1.ട്രൈക്കോഡെർമ spp
2.സ്യൂഡോമോണസ് spp
3.ബിവേറിയ spp
4.വെർട്ടിസീലിയം spp
1.ട്രൈക്കോഡെർമ
ജൈവ കൃഷി ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു മിത്ര കുമിൾ ആണ് ട്രൈക്കോഡെർമ ട്രൈക്കോഡർമ: കർഷകർക്കിടയിൽ വളരെ പ്രചാരം നേടിയ ഒരു മിത്ര കുമിളാണ് ട്രൈക്കോഡർമ. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളിൽ കടന്ന് അവയെ നശിപ്പിക്കുന്നു.സസ്യങ്ങളിലെ വേരുചീയൽ രോഗങ്ങൾക്കെതിരെ വളരെ ഫലപ്രദമാണ് ഇത്. ഈ മിത്ര കുമിളിനെ നേരിട്ട് മണ്ണിൽ ചേർക്കാൻ കഴിയില്ല. അധികം നനവില്ലാത്തചാണകത്തിന്റെയോ,കമ്പോസ്റ്റിന്റെയോ കൂടെ കലർത്തി മണ്ണിൽ ചേർത്ത് കൊടുക്കാം. ഗ്രോബാഗിലും, ചട്ടിയിലും പോട്ടിംങ് മിശ്രിതം തയ്യാറാക്കുമ്പോൾ ഇവ ഉപയോഗിക്കാം. ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും 9:1 എന്നക്രമത്തിൽ കലർത്തി മിശ്രിതം തയ്യാറാക്കാം. ഇതിൽ ട്രൈക്കോഡർമ കൾച്ചർ കലർത്തി ആവശ്യത്തിന് ഇർപ്പം നൽകിയ ശേഷം നന്നായി ഇളക്കുക. ഈ മീശ്രിതം തണലുള്ള സ്ഥലത്ത് ഒരടി ഉയരത്തിൽ കൂന കൂട്ടിയിട്ട ശേഷം ഈർപ്പമുള്ള ചണച്ചാക്കോ പോളിത്തീൻ ഷീറ്റോ ഉപയോഗിച്ച് മൂടിയിടുക. ഒരാഴ്ചയ്ക്കു ശേഷം നോക്കിയാൽ നീല കളറിലും രണ്ടു ദിവസം കൂടി കഴിഞ്ഞ് നോക്കിയാൽ പച്ച കളറിലും പൂപ്പലായി കുമുളിന്റെ വളർച്ച കാണാം. ഒന്നുകൂടി ഇളക്കി രണ്ടുമൂന്ന് ദിവസം കൂടി മൂടിയിടുക. പിന്നീട് ചെടികൾക്ക് പ്രാരംഭ ദശയിൽ തന്നെ ഇട്ടുകൊടുക്കാം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലത്തായിരിക്കണം ഇതിന്റെ പ്രയോഗം നടത്തേണ്ടത്. ഇല്ലെങ്കിൽ കാര്യമായ പ്രയോജനം ലഭിക്കില്ല. *അതുപോലെ തന്നെ കുമ്മായം, ചാരം, കുമിൾ നാശിനി എന്നവിയുടെ കൂടെ പ്രയോഗിച്ചാൽ ഇവ നശിച്ചുപോകും* പ്രയോജനം ലഭിക്കില്ല. മണ്ണിൽ പുതയിട്ടു കൊടുത്താൽ കൂടുതൽ ശക്തമായി കുമിൾ പ്രവർത്തിക്കും. പച്ചക്കറികളിൽ കാണുന്ന കുമിൾ രോഗങ്ങൾ, കുരുമുളകിന്റെ ദ്രൂതവാട്ടം, ഏലത്തിന്റെ അഴുകൽ, കടചീയൽ, നീമാവിരകൾ, ഇഞ്ചിയുടെ മഞ്ഞളിപ്പ്, മൂട് ചീയൽ തുടങ്ങിയവയ്ക്ക് ട്രൈക്കോഡർമ വളരെ ഫലപ്രദമായിട്ട് കാണുന്നു.കുമിൾ രോഗത്തിനു ട്രൈക്കോഡർമ
ഉണക്കിപ്ച്ച ചാണകം, വേപ്പിൻ പിണ്ണാക്ക് ഇവ 9:1 എന്ന അനുപാതത്തിൽ നന്നായി കൂട്ടിച്ചേർത്ത് 10 കിലോഗ്രാമിന് 200 ഗ്രാം എന്ന തോതിൽ ട്രൈക്കോഡർമ ചേർത്ത്, കുഴയാത്ത രൂപത്തിൽ, ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി കലർത്തുക.ഇത് തണലത്ത് കൂനകൂട്ടി ഈർപ്പമുള്ള തുണിയോ, ചാക്കോ ഉപയോഗിച്ച് മൂടിവെക്കുക. ഒരാഴ്ചയ്ക്കുശേഷം ട്രൈക്കോഡർമയുടെ പച്ച നിറത്തിലുള്ള പുപ്പൽ കണ്ടു തുടങ്ങും. ഇത് വീണ്ടും ഇളക്കിച്ചേർത്ത് ആവശ്യത്തിനു വെള്ളംചേർത്ത് പഴയപോലെ കൂനകൂട്ടി ഈർപ്പമുള്ള തുണികോണ്ട് മൂടിവെക്കുക. ഒരാഴ്ചയ്ക്ക് ശേഷം ചെടികൾക്ക് ഉപയോഗിക്കാം. ട്രൈക്കോഡർമ ചേർത്ത ജൈവവളം ഉപയോഗിക്കുന്നത്, ചെടികളുടെ കുമിൾരോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും, ത്വരിത വളർച്ചയ്ക്കും ഉപകരിക്കുന്നു. കുരുമുളകുകൊടിയുടെ ദൃതവാട്ടം, ഇഞ്ചിയുടെ അഴുകൽ രോഗം മുതലായവ തടയാൻ ഉത്തമമാണ്
2.സ്യൂഡോമോണസ്
ജൈവ കൃഷി നടത്തുന്നവർ തീർച്ചയായും കരുതിയിരിക്കേണ്ട ഒരു ജൈവ മിത്ര കുമിൾ നാശിനിയാണ് സ്യൂഡോമോണസ്.ഇത് രാസകീടനാശിനിയൊന്നുമല്ല ഇത് ഒരു മിത്ര കുമിൾ ആണ്ഇത് കൃഷി വിഞ്ജാന കേന്ദ്രങ്ങൾ , അഗ്രി ഷോപ്പുകൾ , വള കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമാണ് .Expirary date കൂടി നോക്കി വാങ്ങണം ഇതിന് വ്യാജൻമാർ ഇഷ്ടം പോലെയുണ്ട് . ചോക്ക് പൊടിച്ച് ചേർത്ത് ഇത് വിൽപ്പനയ്ക്ക് എത്താറുണ്ട് അതുകൊണ്ട് ഗുണനിലവാരമുള്ള ISO Certitied കമ്പനികളുടെ പ്രൊഡക്റ്റുകൾ വാങ്ങുക . അസുഖം വരാൻ കാത്തിരിക്കണ്ട ..എല്ലാ ചെടികൾക്കും ആഴ്ചയിൽ ഒരു ദിവസം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കുമിൾ , കീട , വൈറസ് രോഗങ്ങളിൽ നിന്ന് ചെടികളെ സംരക്ഷിക്കാം
എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്.
ശത്രുകുമിളിന്റെ കോശഭിത്തിയിലെ കൈറ്റിന്‍ ലയിപ്പിക്കലാണ് പ്രധാന വേല. ഈ വേലത്തരമാണ് സ്യൂഡോമോണസിനെ സര്‍വരോഗസംഹാരിയാക്കുന്നത്. രോഗകാരികളായ കുമിളുകളില്‍ പരാദങ്ങളാകാനും സ്യൂഡോമോണാസിന് മടിയില്ല. ശത്രുകുമിളുകള്‍ക്ക് ആഹാരകാര്യത്തില്‍ ക്ഷാമം സ്രഷ്ടിക്കുന്നതില്‍ സ്യൂഡോമോണസിന് പ്രത്യേക കഴിവാണ്. സാധാരണഗതിയില്‍ വിത്തില്‍ നിന്നും വരുന്ന സ്രവങ്ങളില്‍ ആകൃഷ്ടരായി രോഗകാരികളായ ബാക്ടീരിയ ഒരു ദിവസം കൊണ്ട് രണ്ടു സെന്റീമീറ്റര്‍ വരെ സഞ്ചരിച്ച് വിത്തിനടുത്തെത്തി തൈകളെ ബാധിക്കുന്ന ചീയല്‍ രോഗത്തിന് കാരണമാവും. ഇതാണ് വിത്ത് മുളച്ച് പൊന്തുന്നതോടൊപ്പം രോഗങ്ങളും തലപ്പൊക്കുന്നതിനു പിന്നിലെ രഹസ്യം. 20ഗ്രാം സ്യൂഡോമോണസ് പച്ചക്കറി വിത്തില്‍ പുരട്ടി വച്ച് വിതയ്ക്കുന്നതാണ് അഭികാമ്യം.വിത്തിനൊപ്പം സ്യൂഡോമോണസ് ചേര്‍ത്ത് വിതച്ചാല്‍ വിന്‍കോസമൈഡ്, ഫെനാസിന്‍, സ്വിറ്റര്‍ മൈസിന്‍, കനോസമൈന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മുളക്കുന്ന വിത്തിനു ചുറ്റും വിന്യസിക്കുകയും പിത്തിയംപോലുള്ള രോഗകാരികളില്‍ നിന്നും വിളയെ സംരക്ഷിക്കുകയും ചെയ്യും. ചീരയിലെ ഇലപ്പുള്ളി രോഗം മുതല്‍ പയറിന്റെ വള്ളിയുണക്കംവരെയുള്ള കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് വിത്തില്‍ പുരട്ടി നടാം. ഫൈറ്റോഫ്ആറാ, ഫ്യൂസോറിയം തുടങ്ങിയ വില്ലന്‍ കുമിളുകളെ തുരത്താനും സ്യൂഡോമോണസ് മതി. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഒരു കി.ഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണസ് കലര്‍ത്തി എട്ടുമണിക്കൂര്‍ വച്ച് വിതച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്ന് നെല്‍കൃഷിയെ രക്ഷപ്പെടുത്താം. രോഗനിയന്ത്രണം മാത്രമല്ല വിത്തിന്റെ അങ്കുരണ ശേഷി കൂട്ടാനും വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാനും വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സ്യൂഡോമോണസിന് കഴിയും. ഇന്‍സോള്‍ അസറ്റിക് ആസിഡ്, സൈറ്റോകൈനിന്‍ മുതലായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ച് തണ്ടിന്റെയും വേരിന്റെയും വളര്‍ച്ച ത്വരിതപ്പെടുത്തുവാനും അതുവഴി ഉല്‍പാദനം കൂട്ടാനും ഇതിന് കഴിയും. ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്‍പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടികളുടെ ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതിന് 20ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തെ ഇടവേളകളില്‍ ഇലകളില്‍ തളിക്കുകയും തടത്തില്‍ ഒഴിച്ച് കൊടുക്കുകയും വേണം. 25ഗ്രാം സ്യൂഡോമോണസ് 75മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ 20മിനുട്ട് നേരം മുക്കിവെച്ച് നടുന്നത് വള്ളിത്തലകള്‍ വേഗം വേര് പിടിക്കാന്‍ സഹായിക്കും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20ഗ്രാം സ്യൂഡോമോണസും 20ഗ്രാം പച്ചച്ചാണകവും ചേര്‍ത്ത് തളിക്കുന്നത് സ്യൂഡോമോണസിന്റെ ക്ഷമത കൂടും. സ്യൂഡോമോണസ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കൃഷിവകുപ്പിലും കാര്‍ഷികസര്‍വകലാശാലയിലും നിലവിലുണ്ട്. കിലോഗ്രാമിന് 75രൂപ മാത്രം വിലയുള്ള സ്യൂഡോമോണസ് എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ നാശം വരുത്തുന്ന രാസകീടനാശിനികള്‍ നമുക്ക് വേണോ? കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.
സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം.
ഓരൊ ചെടികളിലും എങ്ങിനെ പ്രയോഗിക്കണമെന്ന് നോക്കാം
കുരുമുളകിന്റെ തവാരണകളിൽ ഉണ്ടാകുന്ന വിവിധയിനം രോഗങ്ങൾ നിയന്ത്രിക്കുന്നതിനും,വേരു പിടിപ്പിക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും സ്യൂഡോ മോണസ് ഉപയോഗിക്കാവുന്നതാണ്.250 ഗ്രാം സ്യൂഡോമോണസ് 750 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ കുരുമുളക് വള്ളികൾ പതിനഞ്ച് മിനിറ്റ് നേരം മുക്കി പോളിത്തീൻ ബാഗിൽ നട്ടശേഷം രണ്ട് ശതമാനം ഒരു ലിറ്റർ വെളളത്തിൽ കലക്കി ചുവട്ടിൽ ഒഴുച്ച് കൊടുത്തും ധ്രുതവാട്ടം പോലുള്ള വേരുകളിൽ ഉണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കാം.ഇലകൾ വന്ന ശേഷം ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ഇലകളിൽ തളിക്കുകയും വേണം.മഴക്കാലാത്താണ് രോഗബാധ കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടവപ്പാതിക്കും തുലാവർഷത്തിനും തൊട്ട് മുമ്പ് ലായനി ചെടികളിലും മണ്ണിലും എത്തിക്കണം.രോഗബാധ ഉള്ള ചെടികൾക്ക് പത്ത് ദിവസം ഇടവിട്ട് ലായനി തളിക്കണം.ഇഞ്ചിയുടെ അഴുകലും വാട്ടരോഗങ്ങൾക്കുമെതിരെ വിത്ത് രണ്ടുശതമാനം സ്യൂഡോമോണസ് ലായനിയിൽ പതിനഞ്ച് മിനിറ്റ് മുക്കിവെച്ച ശേഷം നടാവുന്നതാണ്. ഇഞ്ചി കിളിർത്ത് വരുമ്പോഴും ഇലവരുമ്പോളും ലായനി ചുവട്ടിൽ ഒഴിച്ച് കൊടുക്കണം.രോഗങ്ങൾ കണ്ടുതുടങ്ങിയാൽ രണ്ടാഴ്ച ഇടവിട്ട് രണ്ടുമൂന്ന് പ്രാവശ്യം തളിച്ച് കൊടുക്കണം.പച്ചക്കറികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ രണ്ടുശതമാനം വീര്യത്തിൽ ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്തും തളിച്ചുകൊടുത്തും നല്കാവുന്നതാണ്. തക്കാളി,വഴുതന തുടങ്ങിയവയ്ക്കുണ്ടാകുന്ന വാട്ടരോഗങ്ങൾ,വേരു ചീയൽ തുടങ്ങിയവക്കെതിരെ ഇത് ഫലപ്രദമാണ്.നെല്ലിന് വിത്തിൽ പുരട്ടിയും ലായനിയിൽ വേരുമുക്കിയും ചെടികളിൽ തളിച്ചും ജൈവ വളത്തോടൊപ്പം മണ്ണിൽ ചേർത്തും നല്കാവുന്നതാണ്.നെല്ലിന്റെ വിത്തിൽ പുരട്ടുന്നതിനായി പത്ത് ഗ്രാം സ്യൂഡോമോണസ് പൊടി ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്ത് മുളപ്പിക്കുവാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി എട്ട് മണിക്കൂർ വെയ്ക്കുക.അധികമുള്ള ജലം വാർത്ത് കളഞ്ഞ് മുളയ്ക്കുവാനായി വെയ്ക്കുക.ഇപ്രകാരം മുളപ്പിച്ച വിത്ത് താവാരണകളിൽ വിതയ്ക്കുക.ഞാറ് പറിച്ച് നടുമ്പോൾ സാന്ദ്രത കൂടിയ സ്യൂഡോമോണസ് ലായനിയിൽ(250 ഗ്രം 750 മില്ലി ലിറ്റർ വെള്ളത്തിൽ)പതിനഞ്ച് മിനിറ്റ് മുക്കിവെയ്ക്കണം.പാടത്ത് ഇരുപത് കിലോ ചാണകത്തിന് ഒരു കിലോ എന്ന കണക്കിന് മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.ഇലകൾ തളിർക്കുന്നതിനായി രണ്ടുശതമാനം വീര്യത്തിൽ പറിച്ച് നട്ട് 45 ദിവസം കഴിഞ്ഞ് പ്രയോഗിക്കാവുന്നതാണ്.രോഗങ്ങൾ കണ്ടുതുടങ്ങിയാൽ ഒന്നോരണ്ടോ പ്രാവശ്യം തളിച്ച് കൊടുക്കാവുന്നതാണ്.ആന്തൂറിയത്തിൽ കാണുന്ന ബാക്ടീരിയൽ ബ്ലൈറ്റ്,ഇലപ്പുള്ളിരോഗങ്ങൾ,ഓർക്കിഡിലെ ഫൈറ്റോഫ്‌ത്തോറ അഴുകൽ തുടങ്ങിയ രോഗങ്ങൾക്കും സ്യൂഡോമോണസ് ഫലപ്രദമാണ്.സാധാരണയായി രണ്ടുശതമാനമാണ് കണക്ക്(20 ഗ്രാം ഒരു ലിറ്റർ വെള്ളം).രോഗത്തിന്റെ തീവ്യത അനുസരിച്ച് രണ്ടോമൂന്നോ തവണ തളിക്കേണ്ടതാണ്.എല്ലാ ചെടികളിലും കാണുന്ന ബാക്ടീരിയൽ,കുമിൾ രോഗങ്ങൾക്ക് സ്യൂഡോമോണസ് ഉത്തമ ഔഷധമാണ്.സ്യൂഡോമോണസ് രാസവളങ്ങൾക്കൊപ്പം ഉപയോഗിക്കരുത്.ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.മണ്ണുവഴിയുള്ള ചീയൽ രോഗങ്ങൾക്ക് മണ്ണിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്.മണ്ണിൽ ഈർപ്പമുള്ളസമയത്ത് ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാണ്.പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്ക് മുമ്പായി ഉപയോഗിക്കുക.മുളകിന്റെ വാടൽ രോഗം,തക്കാളിയുടെ വാടൽ രോഗം,തുടങ്ങിയവയ്ക്കും സ്യൂഡോ മോണസ് നല്ല ഔഷധമാണ്.ഇല,തണ്ട്, വേര് എന്നിവയിലൊക്കെ ഈ ബാക്ടീരിയ ജിവിക്കും.അതിനാൽ ഏതു ഭാഗത്ത് നിന്നുള്ള രോഗാക്രമണത്തെയും ഈ ബാക്ടീരിയ കീഴ്‌പെടുത്തും.എവിടെ ലഭിക്കും ? – കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ലഭ്യമാണ്.
ഉപയോഗം – വിത്ത് പാകുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.
രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രക്ഷിക്കാം.
തൈകള്‍ പറിച്ചു നടുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും സ്യുഡോമോണസ് ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം.നിങ്ങള്‍ ജൈവ കൃഷി രീതിയില്‍ താല്‍പരര്‍ ആണെങ്കില്‍ ഒരു തവണ സ്യുഡോമോണസ് ഉപയോഗിച്ച് നോക്കുക, അര കിലോ പാക്കെറ്റ് വാങ്ങിയാല്‍ ഒരു തവണത്തെ അടുക്കള തോട്ടത്തിലെ വിളകള്‍ക്ക് ഉപയോഗിക്കാം. ജൈവ കൃഷിയില്‍ ആക്രമണത്തിനെക്കാള്‍ പ്രതിരോധം ആണ് നല്ലത്.
3.ബ്യുവേറിയ
ബ്യുവേറിയ സ്പ്രേ ചെയ്യാൻ പറയുമ്പോൾ ചിലർക്ക് ഒന്നും മനസ്സിലാകാതെ നിൽക്കുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട് ,അതുകൊണ്ട് ബിവേറിയ എന്താണെന്ന് പറഞ്ഞ് തരാം .ജൈവ കൃഷി ചെയ്യുന്ന എല്ലാവരും കൈവശം വയ്ക്കേണ്ട ഒരു മിത്ര കുമിൾ നാശിനിയാണ് ബിവേറിയ . എല്ലാത്തരം പുഴുക്കളെയും ബിവേറിയ ഉപയോഗിച്ച് ഓടിക്കാൻ കഴിയും . എല്ലാവരും ഇത് ഒന്ന് വാങ്ങി സൂക്ഷിക്കുക .ചില്ലറക്കാരനല്ല ബ്യൂവേറിയ കുമിള്‍ (ബിവേറിയ).
പച്ചക്കറികൃഷിയിലെ പുതിയ രക്ഷകനാണ് ബ്യൂവേറിയ. നീണ്ട ശത്രുനിരയെ ആക്രമിച്ച് നശിപ്പിക്കാനുള്ള കഴിവാണ് ബ്യൂവേറിയയുടെ പ്രത്യേകത. ബ്യൂവേറിയ ബാസിയാന എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ വെളുത്ത കുമിള്‍, രാസകീടനാശിനികള്‍ക്ക് പോലും അപ്രാപ്യമായ തണ്ടുതുരപ്പനെയും കായതുരപ്പനെയും നശിപ്പിക്കാന്‍ മിടുക്കനാണ്. ചിതലിനെയും വെള്ളീച്ചയേയും ഇവന്‍ തുരത്തും. പച്ചക്കറിയില്‍ ബ്യൂവേറിയ തളിച്ചുകൊടുക്കുന്ന പണി മാത്രമേ കര്‍ഷകനുള്ളൂ. പ്രശ്‌നക്കാരനായ പുഴുവിന്റെ ശരീരത്തില്‍ തുളച്ചുകയറി മദിച്ചുവളര്‍ന്ന് നശിപ്പിക്കുന്ന പ്രവൃത്തി ബ്യൂവേറിയ ഏറ്റെടുക്കും. പുഴുവിന്റെ ശവശരീരത്തില്‍ നിന്നും പുറത്തിറങ്ങുന്ന ബ്യൂവേറിയ പുഴുവിന്റെ അടുത്ത തലമുറയെയും നശിപ്പിക്കുമെന്നത് ഈ മിത്രകുമിളിന്റെ മാത്രം പ്രത്യേകത.
വെണ്ടയിലും വഴുതനയിലും പ്രധാന പ്രശ്‌നമാണ് കായും തണ്ടും തുരക്കുന്ന പുഴുക്കള്‍. ഇവയുടെ ആക്രമണം മൂലം ഇളംതണ്ട് വാടി തൂങ്ങുന്നു. പുഴുക്കള്‍ കായ്കളില്‍ ദ്വാരം ഉണ്ടാക്കി ഉള്‍ഭാഗം തിന്ന് നശിപ്പിക്കും.രണ്ടാഴ്ച ഇടവിട്ട് 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി തളിച്ച് പുഴുവിനെ നിലയ്ക്ക് നിര്‍ത്താം. വെള്ളരി, കുമ്പളം, മത്തന്‍ തുടങ്ങിയ വെള്ളരിവര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് മത്തന്‍വണ്ട്. ഇലയില്‍ ദ്വാരമുണ്ടാക്കിക്കൊണ്ടാണ് ആക്രമണം തുടങ്ങുക. എന്നാല്‍ പുഴുക്കള്‍ വേരുതുളച്ച് ഉള്ളില്‍ കയറുന്നതോടെ വെള്ളരി പൂര്‍ണമായും ഉണങ്ങും. 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ഉപയോഗിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ തടം കുതിര്‍ക്കണം.
കയ്പയുടെ ഇലയുടെ അടിഭാഗത്ത് കാണുന്ന ആമവണ്ടും മഞ്ഞ നിറത്തിലുള്ള പുഴുക്കളും ഹരിതകം കാര്‍ന്നുതിന്ന് അരിപ്പപോലെയാക്കും. ഇവിടെയും ബ്യൂവേറിയ തളിച്ച് കയ്പയെ രക്ഷിക്കാം. ഇല ചുരുട്ടിപ്പുഴുവിനെ പിടിക്കാനുള്ള ഒന്നാന്തരം ജൈവിക കീടനിയന്ത്രണമാര്‍ഗമാണ് ബ്യൂവേറിയ പ്രയോഗം. ചിതല്‍ശല്യമുണ്ടെങ്കില്‍ 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മണ്ണ് കുതിര്‍ക്കണം.
ഇത് കാർഷിക ഗവേഷണ കേന്ദ്രങ്ങൾ , കൃഷി വിഞ്ജാന കേന്ദ്രങ്ങൾ , തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമാണ് .
പൊടി ആണെങ്കിൽ 20 gm for one 1 litter water ..
ലിക്വിഡ് ആണെങ്കിൽ … 5 ml for One 1 Litter
4.വെർട്ടിസീലിയം
വെർട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിൾ.
വിളകളായ തക്കാളി,മുളക്,വഴുതന,വെണ്ട തുടങ്ങിയിലെ കീടനിയന്ത്രണത്തിന് പൗഡർ രൂപത്തിലുള്ള വെർട്ടിസീലിയം കുമിളുകൾ ഫലപ്രദമാണ്.രാസകീടനാശിനികൾക്ക് പോലും വഴങ്ങാത്ത ശൽക്ക കീടങ്ങളെപ്പോലും നശിപ്പിക്കാൻ ഈ കുമുളിന് കഴിയും.ശൽക്ക കീടങ്ങളുടെ ബാഹ്യാവരണം മിനുസമുള്ളതും ദൃഢവും ആയതിനാലാണ് അത് മറ്റ് ശത്രുകീടങ്ങളിൽനിന്നും കീടനാശിനികളിൽനിന്നും രക്ഷപെടുന്നത്.എന്നാൽ വെർട്ടീസീലിയത്തിന് ശരീരത്തിൽ വഴുവഴുക്കലുള്ളതിനാൽ അത് ശൽക്കകീടങ്ങളുടെ ദേഹത്ത് പറ്റിപ്പിടിക്കുന്നു.ഇങ്ങനെ പറ്റിപ്പിടിച്ച് വിരിയുന്ന മുട്ടകൾ ശൽക്ക കീടങ്ങളുടെ ബാഹ്യാവരണത്തിനിടയിലൂടെ ശരീരത്തിന്റെ പുറംപാളിതകർത്ത് ആന്തരീകാവയവത്തിലെത്തുന്നു. ഇവ പുറപ്പെടുവിക്കുന്ന നാരുകൾ പോലുള്ള ഹൈഫകൾ കീടത്തിന്റെ ആന്തരീകാവയവങ്ങൾ മുഴുവനും വിഷവസ്തുക്കളാൽ നശിപ്പിക്കുന്നു. പൂർണ്ണമായി കീഴ്‌പ്പെടുത്തിയ കീടത്തിന്റെ ശരീരം മുഴുവൻ ഈ കുമിൾ പടർന്നുപിടിച്ച് ഒരു പഞിക്കെട്ടുപോലെ തോന്നിക്കുന്നു. വെർട്ടിസീലിയത്തിന്റെ ആക്രമണത്തിൽ ശത്രുകീടത്തിന് ഒരാഴ്ചയിലധികം പിടിച്ചുനിൽക്കാൻ കഴിയില്ല.അതിനകം അതിന്റെ കഥകഴിച്ചിരിക്കും.അന്തരീക്ഷ ആർദ്രത 80 ശതമാനമായാൽ ഇത് കൂടുതൽ സജിവമായി നിലനിൽക്കും.ചെടികളെ ബാധിക്കുന്ന വെള്ളീച്ച, മണ്ഡരി, ചാഴി, മുഞ്ഞകൾ, നിമാവിരകൾ, ഇലപ്പേനുകൾ, തുടങ്ങിയവെ ഇവ പൂർണ്ണമായും നശി്പ്പിക്കും. പത്തുഗ്രാം വെർട്ടിസീലിയം കുമിൾ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനി രാവിലെയോ വൈകുന്നേരമോ ഇലകളുടെ ഇരുവശത്തും നനയത്തക്കവിധം തളിക്കാവുന്നതാണ്. നൂറ് ഗ്രാം ശർക്കര അലിയിച്ച് ചേർത്താൽ ഗുണം കൂടുകയും ചെയ്യും. മിത്രകൂമിളിനെ ഉപയോഗിച്ച് മീലിമുട്ടകളെ ജൈവരീതിയിൽ നിയന്ത്രിക്കാൻ കഴിയും. മീലിമുട്ടയ്ക്കു പുറമെ മുഞ്ഞ, വെള്ളീച്ച, ഇലപ്പേൻ എന്നിവയെയും ഇതുപയോഗിച്ച് നശിപ്പിക്കാം. ഇത്തരം കീടങ്ങളുടെ ശരീരവുമായി സമ്പർക്കത്തിൽ വരമ്പോൽ ഈ മിത്രകുമിൾ ചില വിഷവസ്തുക്കൾ ഉത്പദിപ്പിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. 10-15 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കണം. അഞ്ച് ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ ചൂടു വെള്ളത്തിൽ ലയിപ്പിച്ച ശേഷം മീലിമുട്ടയുടെ ശല്യമുള്ള ചെടികളിൽ ആദ്യം തളിക്കുക.അപ്പോൾ മൂട്ടയുടെ വെള്ളനിറത്തിലുള്ള പുറം ആവരണം മാറുന്നതുകാണാം.ഇതിന് ശേഷം വേണം വെർട്ടിസീലിയം തളിക്കാൻ.രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കീടങ്ങൾ നശിക്കും.പതിനഞ്ച് ദിവസത്തിലൊരിക്കൽ വീണ്ടും തളിച്ചുകൊടുക്കുക.മീലിമൂട്ടയെ ഫലപ്രദമായി നിയന്ത്രിക്കാം.
ഇവയൊക്കെ കേരള കാർഷിക സർവ്വകലാശാല അനുബന്ധ ഫാർമുകളിലും, കൃഷി വിഞ്ജാന കേന്ദ്രങ്ങളിലും ,കിസാൻ കേന്ദ്ര തുടങ്ങിയ പല സ്ഥാപനങ്ങളിലും ലഭ്യമാണ് .
ചില ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ
നീരൂറ്റിക്കുടിക്കുന്നകീടങ്ങൾ
വണ്ടുകള്‍ , #വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , #ഇലപ്പേന്‍*
ലക്ഷണം
ഇലകള്‍ വാടുന്നു , ഈ കീടങ്ങള്‍ ചെടിയുടെ ഇല, തണ്ട് , പൂവ് , കായ് തുടങ്ങിയവയില്‍ നിന്നും നീരൂറ്റി കുടിക്കുന്നതിനാല്‍ ആരോഗ്യം കുറഞ്ഞു വളര്‍ച്ച മുരടിക്കുന്നു
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
#മണ്ടരി
ലക്ഷണം
ഇളം ഇലകളുടെ ഉപരിതലത്തില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ വിളറി നില്‍ക്കും
പ്രതിവിധി
0.1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക
കീടങ്ങള്‍
#ഇലചുരുട്ടിപുഴുക്കൾ, കായ്/തണ്ടു തുരപ്പന്‍ പുഴുക്കള
ലക്ഷണം
പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ് , തണ്ട് ഇവ തുരക്കുന്നതായും കാണുന്നു
പ്രതിവിധി
പുഴുക്കളെയും ലാര്‍വകളെയും എടുത്തു നശിപ്പിക്കുക. 5% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , ഗോമൂത്രം കാന്താരി മുളക് ലായനി , 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.
കീടങ്ങള്‍
#കായീച്ച
ലക്ഷണം
കയീച്ചകള്‍ കായ്ക്കുള്ളില്‍ മുട്ടയിടുന്നു. പുഴുക്കള്‍ കായ്കള്‍ തിന്നു നശിപ്പിക്കുന്നു.
പ്രതിവിധി
കേടു വന്ന കായ്കള്‍ പറിച്ചെടുത്തു നശിപ്പിക്കുക. ആണീച്ചകളെ നശിപ്പിക്കാനായി ഫിറമോണ്‍ കെണിയും പെണ്ണീച്ചകളെ നശിപ്പിക്കാന്‍ പഴ/കഞ്ഞിവെള്ള/മീന്‍ / തുളസി/ശര്‍ക്കര കെണി , ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക.
#ചീയൽരോഗം
ലക്ഷണം
ചെടികളില്‍ വേരില്‍ നിന്നും തൊട്ടു മുകളിലായി കാണുന്ന ഭാഗം ചീഞ്ഞു മറിഞ്ഞു വീഴുന്നു.
പ്രതിവിധി
വിത്തിടുന്നതിനു മുന്‍പ് ട്രൈക്കൊര്‍ഡമ ജൈവ വള മിശ്രിതം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക
#ചീരയിലെഇലപ്പുള്ളിരോഗം
ലക്ഷണം
ഇലകളില്‍ വെളുത്ത നിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു
പ്രതിവിധി
മഞ്ഞള്‍പൊടി മിശ്രിതം തളിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
മൃദു രോമ പൂപ്പല്‍ രോഗം
ലക്ഷണം
ബ്രൌണ്‍ നിറത്തിലോ , മഞ്ഞ നിറത്തിലോ പാടുകള്‍ ഇലകളുടെയും കായുകളുടെയും പുറത്ത് കാണുന്നു
പ്രതിവിധി
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക
#ചൂർണ്ണപൂപ്പൽരോഗം
ലക്ഷണം
വെള്ള നിറത്തിലുള്ള പൂപ്പല്‍ ഇലകളുടെ പ്രതലത്തില്‍ കാണുന്നു.
പ്രതിവിധി
പാടുവീണ ഇലകളുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
#വാട്ടം
ലക്ഷണം
ചെടികള്‍ മൊത്തമായും മഞ്ഞ നിറം ബാധിച്ചു ഉണങ്ങി നശിക്കുന്നു
പ്രതിവിധി
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. 2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ചാണകപ്പാല്‍ ലായനി തളിച്ച് കൊടുക്കുക.
#മൊസൈക്
ലക്ഷണം
മഞ്ഞ നിറത്തിലുള്ള പാടുകള്‍ ചെടികളില്‍ കാണുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു
പ്രതിവിധി
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.മുരടിച്ചചെടികള്‍തീര്‍ത്തുംനശിപ്പിക്കുക. രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ 1% വീര്യമുള്ള വേപ്പിന്‍ കുരു സത്ത് , 2.5-10 % വീര്യമുള്ളവേപ്പെണ്ണ എമല്‍ഷന്‍ , പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന – ഇവയില്‍ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക.