
ജൈവ രീതിയില്‍ ഇലതീനി പുഴുക്കള്‍ എങ്ങിനെ പ്രതിരോധിക്കാം
തികച്ചും ജൈവ രീതിയില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കുവാനും ചെടികളെ സംരക്ഷിക്കുവാനും കഴിയും. ഇവയുടെ സാനിധ്യം കണ്ടുപിടിക്കുക എന്നന്താണ് ഏറ്റവും പ്രധാനം. ദിവസും രാവിലെയും വൈകുന്നേരവും ചെടികളെ നിരീക്ഷിക്കുക. താഴെ കാണുന്ന ചിത്രം നോക്കുക, ഇതേ പോലെയുള്ള വസ്തുക്കള്‍ ഇലകളില്‍ കണ്ടാല്‍ ഉറപ്പിക്കാം ആരോ ചെടികളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇത്തരം കീടങ്ങള്‍ ചെടിയുടെ ഇലകളുടെ അടിവശങ്ങളില്‍ ആകും ഉണ്ടാകുക, ഇലകള്‍ മറിച്ചു നോക്കി അവയെ കണ്ടെത്തി നശിപ്പിക്കാം. ശീതകാല വിളകളില്‍ ഇത്തരം പുഴുക്കളുടെ ആക്രമണം രൂക്ഷമാണ്. കാബേജ് പോലെയുള്ള വിളകില്‍ ഇത്തരം പുഴുക്കള്‍ കയറിപ്പറ്റിയാല്‍…