
രുചിയേറും പത്തില തോരൻ
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു ബലവും ഉന്മേഷവും ആർജിക്കാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം ( നാളെ മുതൽ ). ഔഷധങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിലെ ഒരു പ്രധാന വിഭവമാണ് പത്തില തോരൻ. പത്തുതരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കൊണ്ടുള്ള തോരനാണിത്. ദേശഭേദത്തിനനുസരിച്ചു തെരഞ്ഞെടുക്കുന്ന ചെടികൾക്ക് വ്യത്യാസം വരാം..പൊതുവെ പ്രചാരത്തിലുള്ള പത്തിലകൾ നമുക്ക് പരിചയപ്പെടാം.. ◆ താള് കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമായ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ…