മട്ടുപ്പാവ് കൃഷിയുടെ ആഴ്ച്തോറുമുള്ള പരിചരണം

മട്ടുപ്പാവിലെ കൃഷി വിഷരഹിതമായ ഭക്ഷണത്തിനു വേണ്ടി മാത്രമല്ല മാനസികോല്ലാസത്തിനുകൂടി ഉപകരിക്കുന്ന ഒരു പ്രവര്ത്തിയാണ്. 

മട്ടുപ്പാവില്‍ കൃഷി ചെയുന്ന വിവിധ വിളകളുടെ ദൈനം ദിന പരിചരണത്തിനു സഹായകമായ ഒരു കലണ്ടര്‍ കാണുക.

തിങ്കള്‍: വളപ്രയോഗ ദിനം 

പത്ത് കിലോഗ്രാം പച്ചചാണകം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്, ഒരു കിലോ ഗ്രാം  കടല പിണ്ണാക്(കപ്പലണ്ടി പിണ്ണാക്), ഒരു കിലോഗ്രാം എല്ല് പൊടി എന്നിവ ആവശ്യത്തിനു വെള്ളവും അല്പം ഗോമൂത്രവുംചേര്‍ത്ത്ഇളക്കി നാലു ദിവസം വെക്കുക. അഞ്ചാം ദിവസംനന്നായി ഇളക്കി ഒരു കപ്പ്‌കോരിയെടുത്ത്‌പത്തു കപ്പ്‌ വെള്ളവുമായി നേര്‍പ്പിച്ചുചെടികള്‍ക്ക്നന കഴിഞ്ഞു അര മണിക്കുറിനു ശേഷംഒഴിച്ച് കൊടുക്കുക.

ചൊവ്വ: ഒഴിവു ദിനം

ബുധന്‍: സ്യൂഡോമോണാസ് ദിനം

ആദ്യത്തെ ഒരു മാസക്കാലം 20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റര് വെള്ളത്തില് കലക്കി തയ്യാറാക്കുന്ന ലായനി 500 നി.ലി വീതം ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുക . പിന്നീട് ഇതേ രീതിയില് തയ്യാറാക്കിയ ലായനി ഉപയോഗിച്ച് ഇലകളിലും തണ്ടിലും സ്പ്രേ ചെയ്യുക. ദ്രവരൂപത്തിലുള്ള സ്യൂഡോമോണാസ് ആണ് ഉപയോഗിക്കുന്നതെങ്കില്ഒരു ലിറ്ററിന് 5 മി ലി എന്ന തോതിലാണ് ലായനി തയ്യാറാക്കോണ്ടത്.

വ്യാഴം നിമ്പിസിഡിന്(അസാഡിറാക്റ്റിന് 0.3 %) ദിനം

കീടനാശിനി കടകളില്‍ലഭിക്കുന്ന വേപ്പ് അടങ്ങിയ ഈ ജൈവ കീടനാശിനി  1 ലിറ്റര്‍ വെള്ളത്തില്‍ 2 മി .ലി എന്ന തോതില്‍ ചേര്‍ത്ത് ഇലകളുടെ അടി ഭാഗത്ത്‌വീഴത്തക്ക വിധം തളിക്കുക.

വെള്ളി: ഫിഷ്‌ അമിനോ ആസിഡ് ദിനം

 പച്ചക്കറികളില്‍ കായ്‌പിടിത്തും ഉണ്ടാകുന്നതിനും ധീര്‍കകാലം  കായ്‌ ഫലം ലഭിക്കുനതിനും കീട നിയന്ത്രണത്തിനും ഫിഷ്‌ അമിനോ ആസിഡ് സഹായിക്കുന്നു. അരിച്ചെടുത്ത ഫിഷ്‌ അമിനോ ആസിഡ്ഒരു ലിറ്റര്‍വെള്ളത്തില്‍ 2 മി.ലി എന്ന തോതില്‍ നേര്‍പ്പിച്ചു ചെടിയുടെ കട ഭാഗത്ത്‌ ഒഴിച്ചുകൊടുക്കുകയോ ചെടിയില്‍ തളിച്ച് കൊടുക്കുകയോ ചെയുക .

ശനി: ഒഴിവു ദിനം

ഞായര്‍: സ്നേഹ ദിനം

          ചെടികളുമായി സംസാരിക്കുക .നമ്മുടെ സ്നേഹ പരിലാളനങള്‍ ചെടിയുടെ ആരോഗ്യവും  പച്ചപ്പും കൂട്ടും . സ്വഭാവികമായി വിളവും കൂടും

ജലസേചനം

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക ബാഗില്‍ വെള്ളം കെട്ടാതെ സൂക്ഷിക്കുക.

Leave a Reply