
വിളകൾക്ക് പറ്റിയ വളങ്ങൾ തെരഞ്ഞെടുക്കാം
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല അല്ലെ? കൃഷിയും ചിലർക്ക് ഇഷ്ടമേഖലയാണ്. എന്നാൽ ചെടികൾ നന്നായി വളരുന്നതിന് വളം പ്രധാന ഘടകമാണ്. സസ്യങ്ങളെ നന്നായി വളരാൻ സഹായിക്കുന്ന വ്യത്യസ്ത രാസവളങ്ങൾക്ക് വ്യത്യസ്ത പോഷകങ്ങളുണ്ട്, അവ മനസ്സിലാക്കുകയും അത് ചെടികൾക്ക് നൽകുകയും ചെയ്യുന്നതിലൂടെ പൂന്തോട്ടം അല്ലെങ്കിൽ കൃഷിത്തോട്ടം മനോഹരമാക്കാനും, വളരാനും വിളവ് കിട്ടുന്നതിനും സഹായിക്കുന്നു. കൃഷിത്തോട്ടങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വളങ്ങൾ ജൈവ വളങ്ങൾ ജൈവ വളങ്ങൾ പ്രകൃതിദത്തമായ കമ്പോസ്റ്റ്, ധാതുക്കൾ, കടൽപ്പായൽ, മൃഗങ്ങളുടെ വളം മുതലായവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവ…