കൃഷിയിലെ കീടങ്ങളെ തുരത്താൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് സസ്യ അധിഷ്ഠിത കീടനാശിനികൾ

പച്ചക്കറി കൃഷിയിൽ മികച്ച രീതിയിൽ വിളവ് ലഭിക്കുവാൻ സമയാസമയങ്ങളിൽ കീടനിയന്ത്രണ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, ചെലവുകുറഞ്ഞതുമായ കീട നിയന്ത്രണ രീതികൾ താഴെ നൽകുന്നു. വേപ്പില നിമാവിരകൾക്കെതിരെയായി വേപ്പില മണ്ണിൽ ചേർക്കുകയോ മണ്ണിൽ പുതയായി ഉപയോഗിക്കുകയോ ചെയ്യാം. വഴുതന, വെണ്ട എന്നിവയെ ബാധിക്കുന്ന നിമാവിരകളെ അകറ്റുവാൻ ചെടി ഒന്നിന് 250 ഗ്രാം വേപ്പില എന്ന അളവിൽ ഉപയോഗിക്കുന്നത് നല്ലതാണ്. വേപ്പില ചെടി തെങ്ങിൻ തോട്ടത്തിൽ വേപ്പിൻ ചെടികൾ മഴക്കാലത്ത് നട്ടുവളർത്തിയാൽ വേരുകളെ തിന്നു നശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്നു….

Read More

പൂന്തോട്ടത്തിലെ കളകൾ നീക്കം ചെയ്യാൻ ചില പൊടികൈകൾ

പച്ചക്കറി തോട്ടമാണെങ്കിലും പൂന്തോട്ടമാണെങ്കിലും ഇവയ്ക്കിടയിൽ വളരുന്ന കളകൾ ഒരു തീരപ്രശ്‌നം തന്നെയാണ്.  എത്ര പറിച്ചു കളഞ്ഞാലും അവ വീണ്ടും വളർന്നുകൊണ്ടിരിക്കും.   പൂച്ചെടികൾക്ക് നമ്മൾ നൽകുന്ന പോഷകങ്ങളും വെള്ളവും വളവുമെല്ലാം വലിച്ചെടുക്കുകയും ചെയ്യും.  വേരോടെ ഈ കളകളെ പിഴുതെറിയുക എന്നത് അത്ര എളുപ്പമല്ല.  താഴെ പറയുന്നവ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് കളശല്യം നിയന്ത്രിക്കാം. * പൂച്ചെടികളും പച്ചപ്പുൽച്ചെടികളും ഇടകലർന്നു വളരാത്ത രീതിയിൽ ഇവ തമ്മിൽ അല്പം അകലം സൂക്ഷിക്കുക എന്നതാണ് ഇക്കാര്യത്തിൽ ആദ്യം ചെയ്യാനുള്ളത്. ഇങ്ങനെയാവുമ്പോൾ പുല്ലുകൾ വളർന്ന്…

Read More

പാകമാകും മുമ്പ് കുരുമുളക് മണികൾ കൊഴിയുന്നുണ്ടോ? പ്രതിവിധി അറിയാം

ചൈനയും വിയറ്റ്നാമും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം കുരുമുളക് ഉൽപാദിപ്പിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. ഇന്ത്യയുടെ അന്തർദേശീയ വ്യാപാര ശൃഖലയിൽ കുരുമുളകിന് വലിയ സ്ഥാനമുണ്ട്. എന്നാൽ പാകമാകുന്നതിന് മുമ്പ് തന്നെ കുരുമുളകുകൾ കൊഴിയുന്നത് കർഷകർ നേരിടുന്ന വലിയ ആശങ്കയാണ്. വൈറസ് ബാധകൾ, വരൾച്ച, അശാസാത്രീയമായ നനയ്ക്കൽ, പൊള്ളുരോഗം, കാലാവസ്ഥാ മാറ്റം എന്നിവയാണ് കുരുമുളക് മണികൾ കൊഴിയാനുള്ള പ്രധാന കാരണങ്ങൾ. തെക്ക്-പടിഞ്ഞാറൻ മൺസൂൺ തുടങ്ങുമ്പോൾ പൂവിട്ട്, നവംബർ-ഡിസംബർ മാസമാകുമ്പോഴാണ് കുരുമുളക് വിളവെടുക്കുന്നത്. ചൂടും അതുപോലെ ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് കുരുമുളകിന്റെ വളർച്ചയ്ക്ക് അനുയോജ്യം. എന്നാൽ അധിക ചൂട്…

Read More