
വീട്ടുമുറ്റത്തും ടെറസ്സിലും തളിർക്കുന്ന മുന്തിരിചെടി
തളിർത്തുനിൽക്കുന്ന മുന്തിരിവളളികൾ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട നേടിയ ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാൻക്രിയാസ്, വായ, പ്രോസ്ട്രേറ്റ് എന്നീ അവയവങ്ങളിലെ കാൻസറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയിൽ വൻസാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിറുത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. അതേസമയം, വീട്ടുവളപ്പിലോ ടെറസ്സിലോ ജൈവവളം ഉപയോഗിച്ച്…