കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി. വിളസീസണില്‍ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്.കർഷകർക്കുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ പലതും ലഭ്യമാക്കുന്നതു കൃഷിഭവനുകളിലൂടെ ആണെന്നതിനാൽ പലപ്പോഴും കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനുവേണ്ടി കൃഷിക്കാർ കൃഷിഭവനുകളെ സമീപിക്കാറുണ്ട്.കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ ലഭ്യമല്ല, മറിച്ച് ബാങ്കുകൾ വഴി മാത്രം നടത്തപ്പെടുന്ന പദ്ധതിയാണ്. നബാർഡിന്റെ (നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ്) തയാറാക്കി, ഇന്ത്യയിലെ പൊതുമേഖലാ ഷെഡ്യൂൾഡ് ബാങ്കുകൾ വഴി 1998ൽ അവതരിപ്പിക്കപ്പെട്ട കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കർഷകന്റെ എല്ലാത്തരം കാർഷിക ആവശ്യങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം.
എന്തുകൊണ്ടാണ് ഈ വായ്പാ പദ്ധതിക്ക് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പറയുന്നത്?
ഇത് കർഷകർക്കുള്ള ഒരു ‘ക്രെഡിറ്റ് കാർഡ്’ വായ്പാ സംവിധാനം ആയതുകൊണ്ടു തന്നെ. അതായത് ഈ വായ്പയോടൊപ്പം എടിഎം കാർഡിനു സമാനമായ ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും കർഷകന് ലഭിക്കുന്നു.ഈ കാർഡ് ഉപയോഗിച്ച് കർഷകന് എപ്പോൾ വേണമെങ്കിലും പണം.എടിഎം വഴി പിൻവലിക്കാനും തിരിച്ചടയ്ക്കാനും സാധിക്കും.
കെസിസി പദ്ധതിയുടെ നേട്ടങ്ങൾ
- വിതരണ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു.
- പണം നല്‍കുന്നത് സംബന്ധിച്ച കര്‍ക്കശത ഒഴിവാക്കുന്നു.
- ഓരോ വിളയ്ക്കും വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല.
- ഏത് സമയത്തും വായ്പ ഉറപ്പ്, കൃഷിക്കാരന് കുറഞ്ഞ പലിശാഭാരം.
- കൃഷിക്കാര്‍ക്ക് വിത്തും വളവും അവരുടെ സൌകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് വാങ്ങാന്‍ അനുവദിക്കുന്നു.
- ഡീലര്‍മാരില്‍ നിന്നും രൊക്കം പണം നല്‍കുന്നതുകൊണ്ട് ഡിസ്കൌണ്ട് വാങ്ങാന്‍ ഉപകരിക്കുന്നു.
- വായ്പാ കാലയളവ് 3 വര്‍ഷം – ഇടയ്ക്കിടെയുള്ള പുതുക്കല്‍ ആവശ്യമില്ല.
- കാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തി പരമാവധി വായ്പ നിശ്ചയിക്കുന്നു.
- വായ്പാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് എത്ര തവണയായി വേണമെങ്കിലും പണം പിന്‍വലിക്കാം.
- കൊയ്ത്തു കഴിഞ്ഞേ തിരിച്ചടയ്ക്കേണ്ടതുള്ളൂ.
- കാര്‍ഷിക അഡ്വാന്‍സുകൾക്ക് നല്‍കുന്ന അതേ പലിശനിരക്ക്.
- കാര്‍ഷിക അഡ്വാന്‍സുകൾക്ക് ബാധകമായ അതേ ജാമ്യം (സെക്യൂരിറ്റി), മാര്‍ജിന്‍, രേഖകൾ
ആർക്കൊക്കെയാണ് അർഹത?
സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരാൾക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. സ്ഥലം
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും കർഷക സംഘങ്ങൾക്കും റജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം.
കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയോ ക്രെഡിറ്റ് കാർഡോ കൃഷി ഭവൻ വഴി ലഭ്യമല്ല. അതിന് ബാങ്കിനെ തന്നെ സമീപിക്കണം.ഓരോ വിളയ്ക്കും നിശ്ചയിച്ചിട്ടുള്ള ഉൽപാദന വായ്‌പത്തോതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക.കൃഷി സ്ഥലത്തിന്റെ വിസ്തീർണം, ഏതു വിളയാണ് കൃഷി ചെയ്യുന്നത്, ആ കൃഷിയുടെ അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നതു വരെയുള്ള സമയത്തെ കർഷകന്റെ ആവശ്യങ്ങൾക്കുള്ള തുക വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പ്രത്യേകതയാണ്.
ഇപ്പോൾ ആട്, പശു, കോഴി, പന്നി വളർത്തൽ, ഉൾനാടൻ മത്സ്യകൃഷി തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് പരിധിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നുണ്ട്.
എത്ര വരെ വായ്പ കിട്ടും?
കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.1,60,000 രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് പ്രത്യേക ഈട് നൽകേണ്ടതില്ല.കൃഷി സ്ഥലത്തുള്ള വിളതന്നെ ഈടായി പരിഗണിക്കും.കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്.1,60,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകേണ്ടതുണ്ട്.എടുത്തിട്ടുള്ള തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ അടച്ചിരിക്കണം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്..
ക്രെഡിറ്റ് കാർഡ് വഴി എത്ര തവണ വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും. സമയപരിധിക്കുള്ളിൽ കൃത്യമായി വായ്പ തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവ് ഉണ്ട്.ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്നതിലൂടെ പലിശ ലാഭിക്കുകയും ചെയ്യാം.
ഏതു വായ്പ എടുത്താലും അത് കൃത്യസമയത്ത് തന്നെ തിരിച്ചടയ്ക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. വായ്പാ തിരിച്ചടവിൽ മുടക്കം വന്നാൽ വീണ്ടുമൊരു വായ്പ എടുക്കുന്നതിനെയും കിസാൻ ക്രെഡിറ്റ് കാർഡ് പുതുക്കി കിട്ടുന്നതിനെയുമൊക്കെ പ്രതികൂലമായി ബാധിക്കും.
എങ്ങനെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടും?
- ഏറ്റവുമടുത്ത പൊതുമേഖലാ ബാങ്കിനെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുക.
- അര്‍ഹരായ കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും പാസ്ബുക്കും ലഭിക്കും. അതില്‍ പേര്, മേല്‍വിലാസം, ഭൂമിയുടെ വിവരങ്ങൾ, വായ്പാപരിധി, കാലാവധി എന്നിവ ഉണ്ടാകും. കാര്‍ഡുടമയുടെ പാസ്പോര്‍ട്ട് ഫോട്ടോ ഒട്ടിച്ചിരിക്കും. ഇത് ഐഡന്റിറ്റി കാര്‍ഡായി ഉപയോഗിക്കാം. ഓരോ ധന ഇടപാടും കാര്‍ഡില്‍ പതിച്ചുകിട്ടും.
- വായ്പയെടുക്കുന്നയാൾ കാര്‍ഡും പാസ്ബുക്കും അക്കൌണ്ട് ഓപ്പറേറ്റ് ചെയ്യുമ്പോഴെല്ലാം ഹാജരാക്കണം.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ നല്‍കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകൾ
- അലഹബാദ് ബാങ്ക് – കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി)
- ആന്ധ്രാ ബാങ്ക് – എ.ബി കിസാന്‍ ഗ്രീന്‍ കാര്‍ഡ്
- ബാങ്ക് ഓഫ് ബറോഡ – ബി.കെ.സി.സി
- ബാങ്ക് ഓഫ് ഇന്‍ഡ്യ – കിസാന്‍ സമാധാന്‍ കാര്‍ഡ്
- കാനറാ ബാങ്ക് – കെ.സി.സി
- കോര്‍പറേഷന്‍ ബാങ്ക് – കെ.സി.സി
- ദേനാ ബാങ്ക് – കിസാന്‍ സ്വര്‍ണ വായ്പാ കാര്‍ഡ്
- ഓറിയന്റല്‍ ബാങ്ക് – ഓഫ് കൊമേഴ്സ് – ഓറിയന്റല്‍ ഗ്രീന്‍ കാര്‍ഡ് (ഒ.ജി.സി)
- പഞ്ചാബ് നാഷണല്‍ ബാങ്ക് – പി.എന്‍.ബി കൃഷി കാര്‍ഡ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് – കെ.സി.സി
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ – കെ.സി.സി
- സിന്‍ഡിക്കേറ്റ് ബാങ്ക് – എസ്.കെ.സി.സി
- വിജയാ ബാങ്ക് – വിജയാ കിസാന്‍ കാര്‍ഡ്
വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കുള്ള കെ.സി.സി -കര്‍ഷക വായ്പാ കാര്‍ഡ്) വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സൌകര്യം ലഭ്യമാണ്.
പദ്ധതിയുടെ മുഖ്യ പ്രത്യേകതകൾ
- കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തിനകത്തുവച്ച് മരണമോ സ്ഥിരം അംഗവൈകല്യമോ സംഭവിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
- 70 വയസ്സ് വരെയുള്ള എല്ലാ കെ.സി.സി കാര്‍ഡുകാര്‍ക്കും.
- അപകട സംരക്ഷ : ആനുകൂല്യങ്ങൾ താഴെ പറയുംപ്രകാരമാണ്:
- ബാഹ്യമായ, അക്രമപരമായ, കാണാവുന്ന അപകടങ്ങളാല്‍ സംഭവിക്കുന്ന മരണത്തിന് 50,000 രൂപ.
- സ്ഥിരമായ അംഗ വൈകല്യം – 50,000 രൂപ.
- രണ്ട് കൈയ്യും കാലും അല്ലെങ്കില്‍ രണ്ട് കണ്ണുകൾ അല്ലെങ്കില്‍ ഒരു കൈയ്യോ കാലോ ഒരു കണ്ണും നഷ്ടപ്പെട്ടാല്‍ 50,000 രൂപ.
- ഒരു കൈയ്യോ കാലോ ഒരു കണ്ണും നഷ്ടപ്പെട്ടാല്‍ 25,000 രൂപ.
- മാസ്റ്റര്‍ പോളിസിയുടെ കാലാവധി – 3 വര്‍ഷം.
- ഇന്‍ഷ്വറന്‍സ് പീരിയഡ് – പ്രതിവര്‍ഷ പ്രീമിയം അടയ്ക്കുന്ന ബാങ്കുകളില്‍ പ്രീമിയം അടച്ചതു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷ്വറന്‍സ് കാലാവധി. അഥവാ ഇന്‍ഷ്വറന്‍സ് കാലാവധി 3 വര്‍ഷമാണെങ്കില്‍ പ്രീമിയം അടച്ചതു മുതല്‍ 3 വര്‍ഷം ഇന്‍ഷ്വറന്‍സ് സംരക്ഷണം ലഭിക്കും.
- പ്രീമിയം : വാര്‍ഷിക പ്രീമിയം 15 രൂപ. ഇതില്‍ 10 രൂപ ബാങ്ക് അടയ്ക്കുകയും ബാക്കി 5 രൂപ കാര്‍ഡുടമയില്‍നിന്ന് ഈടാക്കുകയും ചെയ്യും.
- നടപ്പിലാക്കുന്ന രീതി : ഓരോ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഇതിന്റെ മേഖലാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, ആന്‍റമാന്‍-നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നടത്തിപ്പ് യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷ്വറന്‍സ് ലിമിറ്റഡിനാണ്.
- നടപ്പിലാക്കുന്ന ബ്രാഞ്ചുകൾ ഇന്‍ഷ്വറന്‍സ് പ്രീമിയം ഓരോ മാസവും ആ മാസം പുതുതായി കെ.സി കാര്‍ഡ് ലഭിച്ച കൃഷിക്കാരുടെ ലിസ്റ്റ് സഹിതം അടയ്ക്കണം.
- ക്ളെയിം നടപടിക്രമം : മരണം, അംഗവൈകല്യം, മുങ്ങിമരണം എന്നിവയ്ക്ക് , ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിര്‍ദ്ദിഷ്ട ഓഫീസുകളിലൂടെയാണ് ഇന്‍ഷ്വറന്‍സ് ക്ളെയിം നല്‍കുന്നത്. ഇതിനായി നടപടിച്ചട്ടം പാലിക്കേണ്ടതാണ്.