മീലി മൂട്ടയുടെ ആക്രമണം,ജൈവ രീതിയില്‍ പ്രതിരോധിക്കാം

മീലി മൂട്ടയുടെ ആക്രമണം പച്ചക്കറികളിലും പഴച്ചെടികളിലും രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്. വളരെപ്പെട്ടെന്ന് വംശവര്‍ധനവ് നടത്തുന്ന മീലി മൂട്ടയെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നീരൂറ്റിക്കുടിച്ച് ചെടികള്‍ നശിപ്പിക്കും. വെളുത്ത പഞ്ഞിപോലുളള മീലിമൂട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാനായി ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ നോക്കാം.

1. അഞ്ച് ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞു ചൂടു വെളളത്തില്‍ ലയിപ്പിച്ചു ചെടികളില്‍ തളിച്ചു കൊടുക്കുക. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ലക്കാനിസീലിയം ലക്കാനിയെന്ന കുമിള്‍ പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കണം.

2. മീലി മൂട്ടയുടെ എണ്ണം കുറവാണെങ്കില്‍ ശക്തിയായി വെള്ളം ചീറ്റിച്ചാല്‍ മതി, രണ്ടു ദിവസത്തിലൊരിക്കല്‍ രാവിലെയും വൈകിട്ടും ഇങ്ങനെ ചെയ്യണം. തുടക്കസമയമാണെങ്കില്‍ മാത്രമേ ഈ രീതി വിജയിക്കൂ.

3. സോപ്പ്, ഹാന്‍ഡ് വാഷ്, ഷാംപു എന്നിവയില്‍ ഏതെങ്കിലുമൊന്ന് മൂന്ന് മില്ലിയെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുക.

4. മിലി മൂട്ടയുടെ ആക്രമണം രൂക്ഷമാണെങ്കില്‍ ഈ മാര്‍ഗം പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് മില്ലി വേപ്പെണ്ണ, മൂന്നു മില്ലി സോപ്പ്, മൂന്ന് മില്ലി മണ്ണെണ്ണ എന്നിവ കലര്‍ത്തി നന്നായി തളിച്ചു കൊടുക്കുക. രണ്ടു ദിവസത്തിലൊരിക്കല്‍ ഈങ്ങനെ ചെയ്യണം.

5. പപ്പായയെ ബാധിക്കുന്ന മീലിമൂട്ടക്കെതിരെ അസിരോഫാഗസ് എന്ന എതിര്‍ പ്രാണികളെ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

Leave a Reply