1.കായീച്ച
(ബാക്ട്രോസീറ കുകുര്ബിറ്റെ )
ലക്ഷണങ്ങള്‍
മൂപ്പ് കുറഞ്ഞ കായകളിലാണ് കായീച്ച മുട്ട ഇടുന്നത്
പുഴുക്കള്‍ കായുടെ ഉള്‍ഭാഗം കാര്‍ന്നു തിന്നുകയും ക്രമേണ കായ്കള്‍ മഞ്ഞളിച്ച് അഴുകി വീഴുകയും ചെയ്യുന്നു
ഇവ മറ്റ് അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
കീടo ബാധിച്ചതും ചീഞ്ഞതുമായ കായ്കള്‍ നശിപ്പിക്കുക
കായ്കള്‍ കടലാസു ഉപയോകിച്ച് പൊതിയുക
വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) തളിക്കുക
ശര്‍ക്കര ലായനി,പഞ്ചസാര ലായനി (10 ഗ്രാം ഒരു ലിറ്ററില്‍) എന്നിവയില്‍ കീടനാശിനി ആയ മാലത്തിയോണ്‍(0.1%) ചേര്‍ത്ത് രണ്ടാഴ്ച്ചകൂടുമ്പോള് തളിക്കുക
ക്യുലൂര്ഫെറമോണ് കെണി 15സെന്റില്‍ ഒന്ന് വെക്കുന്നു
പഴക്കെണി : 20ഗ്രാം പഴം, 10ഗ്രാം ശര്‍ക്കരയും 100 മി.ലി വെള്ളത്തില്‍ ഞെരഡി ചേര്‍ക്കുക ഇതില്‍ 0.2 മി.ലി മാലത്തിയോണ്‍ ചേര്‍ത്ത് പ്ലാസ്റ്റിക് കുപ്പികളിലാക്കി 8 ചെടികള്‍ക്ക് ഒരു കെണി വെക്കുക .ചെടികള്‍ കായ്ച്ചു തുടങ്ങുബോള്‍ 20ഗ്രാം ബ്യുവെറിയ ബാസിയാന ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ചു കൊടുക്കുക. ഒരു സെന്ററിലേക്ക് പത്തു ലിറ്റര്‍ വെള്ളം ആവശ്യമാണ്
2.എപ്പിലക്നവണ്ട്
(ഹീനൊസ്എപ്പിലക്ന സെപ്റ്റിമ)
ലക്ഷണങ്ങള്‍
വണ്ടുകളും പുഴുകളും ഇലകളുടെ അടിഭാഗം കാര്‍ന്നുതിന്നുന്നത് മൂലം ഇലകളില്‍ ഞരമ്പുകള്‍ മാത്രമായി ഉണങ്ങുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
കീടങ്ങളെ ശേഖരിച്ചു നശിപ്പിക്കുക
വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) 20മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക
പുഴുക്കളെയും സമാധിദശകളെയും ഇരയാക്കുന്ന മിത്രപ്രാണിയായ ക്രൈസോക്കാരിസ് ജോണ്‍സോണി ഉപയോഗിക്കുക
3.ചുവന്ന മത്തന്‍ വണ്ട്
(ഓലക്കൊഫോറ ഫോവികൊളിസ്)
ലക്ഷണങ്ങള്‍
മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വേര് തുളച്ച് വള്ളീച്ചുവട്ടില് എത്തിഉള്ഭാഗം തിന്നു നശിപ്പിക്കുന്നതിനാല്ചെടി ഉണങ്ങുന്നു
വണ്ടുകള്‍ ഇലയുടെ ഭാഗങ്ങള്‍ തിന്ന് ദ്വാരമുണ്ടാക്കുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
- വിത്തിടുന്നതിന്നു മുമ്പ് തടം ചവറിട്ടു ചുടുക
- വണ്ടുകളെ കൈവല കൊണ്ട് വീശിപ്പിടിച്ച് നശിപ്പിക്കുക
- വിളവെടുപ്പിനുശേഷം മണ്ണ് ഉഴുതുമറിക്കുക
- ഇലകളില്‍ ചാരം പുരട്ടുക
- മണ്ണ് അണുപ്രാണിനാശം ചെയ്യുക
- വേപ്പിന് പിണ്ണാക്ക് 50ഗ്രാം ഒരു ചെടിക്കിടുക
- ബ്യുവെറിയ ബാസിയാന 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ചു കൊടുക്കുക.
4.പടവലപ്പുഴു
(അനാടെവിഡിയ പെപ്പോണിസ്)
ലക്ഷണങ്ങള്‍
ഈ പുഴുക്കള്‍ ഇലകള്‍ വന്‍ തോതില്‍ തിന്നു നശിപ്പിക്കുന്നു ചിലപ്പോള്‍ ചെടിയുടെ പൂവും കായും ഇവ അക്രമിക്കാറുണ്ട്ഇലകളുടെ അറ്റം മുറിച് ചുരുളുകള്‍ ഉണ്ടാക്കി അതിനുള്ളില്‍ ഇരുന്നാണ് പുഴുക്കള്‍ ഇലകള്‍ തിന്നുന്നത്. ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടിയില്‍ ഇലകള്‍ ഒന്നും തന്നെ അവശേഷിക്കാറില്ല.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
- കീടങ്ങളെ ശേഖരിച്ചു നശിപ്പിക്കുക
- പുഴു പരാദമായ അപാന്ടിലെസിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക
- വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) തളിക്കുക
- ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 10ഗ്രാം കാന്താരിമുളക് അരച്ചു ചേര്‍ത്ത മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുക.
5.വരയന്പുഴുക്കള്
(ഡയഫാനിയ ഇന്‍ഡിക്ക)
ലക്ഷണങ്ങള്‍:
- പുഴുക്കള്‍ ഇലകളില്‍ ചുരുളുകള്‍ ഉണ്ടാക്കി അതിനുള്ളിലിരിനാണ് തിന്നുന്നത്
- ഇവ കായ്കള്‍ക്കും നാശം വരുത്തുന്നു
- നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
- പുഴുകളെ ശേഖരിച്ചു നശിപ്പിക്കുക
- പുഴു പരാദമായ അപാന്ടിലെസിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക
- വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) തളിക്കുക
- ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 10ഗ്രാം കാന്താരിമുളക് അരച്ചു ചേര്‍ത്ത മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുക
6. തണ്ടീച്ച
(നിയോലാസിയോപ്റ്റിറ ഫാല്ക്കേറ്റ)
ലക്ഷണങ്ങള്‍:
- പാവലിലും കോവലിലും വള്ളികളുടെ അഗ്രഭാഗങ്ങള്‍ തടിച്ചുവരുന്നത് തണ്ടീച്ചയുടെ അക്രമണം കൊണ്ടാണ്
- ഇവ തണ്ടില്‍ മുട്ട തറച്ചുവെക്കുന്നു
- പുഴുക്കള്‍ തണ്ടിനുള്ളിലിരുന്ന് ഉള്‍ഭാഗം തിന്നുന്നു
- ഇളംതണ്ടിനുള്ളില് അനവധി പുഴുക്കള്‍ ഉള്ളതുകൊണ്ട് അത് ക്രമാതീതമായി തടിച്ചു കാണുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
അക്രമനത്തിന്നു വിധേയമായ തണ്ടുകള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക
7. മണ്ടരി
ചുവന്ന മണ്ടരി : ടെട്രാനിക്കസ്സ് അര്‍ട്ടിക്ക
മഞ്ഞ മണ്ടരി : പോളിഫാഗോടാര്സോനീമസ് ലേറ്റസ്സ്
ലക്ഷണങ്ങള്‍:
ഇലയുടെ അടിഭാഗത്തുനിന്ന് നീരൂറ്റി കുടിക്കുന്നു
ഇതുമൂലം ഇലയുടെ അഗ്രം സൂചിമുനപോലെ കൂര്‍ത്തുവരുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
വേര്ട്ടിസിലിയം ലെക്കാനി 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക
8.വെള്ളീച്ച
(ബെമീസിയ ടബാസി)
ലക്ഷണങ്ങള്‍:
വെള്ളീച്ചയും അവയുടെ കുഞ്ഞുങ്ങളും ഇലയുടെ അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നു
വെള്ളരിവര്‍ഗവിളകളില്‍ മോസേക്ക് രോഗം പരത്തുന്നതില്‍ വെള്ളീച്ച മുഖൃപങ്ക് വഹിക്കുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
വെള്ളീച്ചകളെ കെണികളില്‍ കുടുക്കി നശിപ്പിക്കാം
മഞ്ഞക്കെണി ഒരേക്കറിനു 50 കെണി എന്ന തോതില്‍ വയ്ക്കണം
വേപ്പെണ്ണ എമള്‍ഷന്‍ – വെളുത്തുള്ളി മിശ്രിതം
ഒന്നര ലിറ്റര്‍ വേപ്പെണ്ണ എമള്‍ഷന്‍ 60 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു നേര്‍പ്പിക്കുക. ഈ ലായനിയില്‍ ഒന്നേകാല്‍ കിലോഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കുക. മിശ്രിതം അരിച്ചെടുത്ത് ഇലയുടെ അടിവശത്തു പതിക്കുന്ന രീതിയില്‍ തളിക്കുക.
9. ഏഫിഡ്(മുഞ്ഞ)
(ഏഫിസ് ഗോസ്സിപ്പി)
ലക്ഷണങ്ങള്‍:
ഏഫിഡ്സും അവയുടെ കുഞ്ഞുങ്ങളും ഇലയുടെ അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നു
ഇതുമൂലം ഇലകള്‍ കുരുടിച്ച് ചെടികള്‍ക്ക് വളരാന്നുള്ള ശക്തി ക്ഷയിക്കുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
മുഞ്ഞകള്‍ കൂടുതലായി കാണുന്ന ഇലകള്‍ പറിച്ചെടുത്ത് നശിപ്പിക്കുക
വേപ്പെണ്ണ എമള്‍ഷന്‍ – വെളുത്തുള്ളി മിശ്രിതം തളിക്കുക
10.പച്ചത്തുള്ളന്‍
(അമരാസ്കാ ബിഗിറ്റുല ബിഗിറ്റുല)
ലക്ഷണങ്ങള്‍:
പച്ചത്തുള്ളനും അവയുടെ കുഞ്ഞുങ്ങളും ഇലയുടെ അടിഭാഗത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നു
ഇലയുടെ അരികില്‍ നിന്നും ഉള്ളിലേക്ക് മഞ്ഞളിപ്പു വ്യാപിക്കുന്നു ക്രമേണ ഇലകരിച്ചില്‍ ഉണ്ടാക്കുന്നു
ചെടിയുടെ വളര്‍ച്ച മുരടിച്ചു കായ്ഫലം കുറയുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
വേപ്പെണ്ണ എമള്‍ഷന്‍ – വെളുത്തുള്ളി മിശ്രിതം തളിക്കുക
മറ്റുകീടങ്ങള്
- ഇലപ്പേന്‍
- ചിത്രകീടം
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
വേപ്പെണ്ണ എമള്‍ഷന്‍ – വെളുത്തുള്ളി മിശ്രിതം തളിക്കുക
വെള്ളരിവര്‍ഗവിളകളിലെ രോഗങ്ങള്‍
1.രോമപൂപ്പ്
രോഗഹേതു: സ്യൂഡോപെരനോസ്പോറ ക്യൂബെന്സിസ്

ഇലകളുടെ അടിവശത്ത് ഊതനിറത്തോടും പുറവശത്ത് മഞ്ഞ നിറത്തിലും ചില പൊള്ളിയപാടുകള്‍ കാണപ്പെടുന്നു
ക്രമേണ ഇലകള്‍ തളര്‍ന്നു ഉണങ്ങിതുടങ്ങുന്നു
വിളവിനെ സാരമായി ബാധിക്കും
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
രോഗം ബാധിച്ചഭാഗങ്ങള്‍ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക
വിളപരിക്രമം പാലിക്കുക
മുന്‍വിളയുടെ സസ്യാവശിഷ്ടങ്ങള്‍ പുതിയ വിത്ത് പാകുന്നതിനു മുന്നായി കത്തിച്ചുകളയുക
സൃുഡോമോണാസ് ലായിനി (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ) രണ്ടാഴ്ച കൂടുമ്പോള്‍ തളിച്ചുകൊടുക്കുക
2.ചൂര്ണപൂപ്പല്
രോഗഹേതു– എറിസിഫെ സിക്കോറേസിയാരം
ലക്ഷണങ്ങള്‍
ഇലകളിലും ഇളംതണ്ടുകളിലും വട്ടംവട്ടമായി വെളുത്ത പൂപ്പല്പോടി പ്രത്യക്ഷപ്പെടുന്നു
ക്രമേണ അവ വാടികരിഞ്ഞു കൊഴിയുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
രോഗം ബാധിച്ചഭാഗങ്ങള്‍ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക
വിളപരിക്രമം പാലിക്കുക
മുന്‍വിളയുടെ സസ്യാവശിഷ്ടങ്ങള്‍ പുതിയ വിത്ത് പാകുന്നതിനു മുന്നായി കത്തിച്ചുകളയുക
ട്രൈക്കോടെര്മ വിരിടെ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍), അല്ലെങ്കില്‍ വേപ്പെണ്ണ എമല്‍ഷന്‍ (20 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ) രണ്ടാഴ്ച ഇടവിട്ട് മൂന്നുവട്ടം തളിച്ചുകൊടുക്കുക.
3.ഇലകരിച്ചില്‍രോഗം
രോഗഹേതു – കൊളറ്റോട്രിക്കം ലാജെനാറിയാരം
ലക്ഷണങ്ങള്‍:
ഇലകളിലും തണ്ടുകളിലും തവിട്ടുനിറത്തിലുള്ള നിശ്ചിതാകൃതി ഇല്ലാത്തതോ വൃതാക്രിതിയിലുള്ളതോ ആയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.
കായ്കളില്‍ ഇത്തരം പാടുകള്‍ മദ്ധ്യഭാഗം അല്പം കുഴിഞ്ഞമാതിരി കാണപ്പെടും.
നിയന്ത്രണമാര്‍ഗങ്ങള്‍
രോഗം ബാധിച്ച ചെടികളും കായ്കളും നശിപ്പിക്കുക
4.മൊസൈക് രോഗം
- രോഗഹേതു – വൈറസ്
- രോഗം പരത്തുന്നവര്‍:
- വെള്ളീച്ച, മുഞ്ഞ
ലക്ഷണങ്ങള്‍:
തളിരിലകള്‍ വളരെ ചെറുതായി മുരടിച്ചു മഞ്ഞളിക്കുന്നു
കായ്കള്‍ ആക്രിതിയില്ലാത്തതും ചെറുതുമാകുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍:
- രോഗം ബാധിച്ച ചെടികളെയും സമാന്തര വിളകളെയും നശിപ്പിക്കുക
- രോഗബാധയെല്ക്കാത്ത ചെടികളില്‍ നിന്നുള്ള വിത്തു സംഭരണം
- കൂടുതല്‍ വിത്തുകള്‍ പാകുക, ആരോഗ്യമുള്ള 2-3 ചെടികളെ നിലനിര്‍ത്തിയിട്ട് ബാക്കിയുള്ളവയെ പിഴുതുകളയുക
- വിളപരിക്രമം പാലിക്കുക
- നടുന്നതിനുമുന്‍പ് കുഴി കത്തിക്കുക
- രോഗവാഹകരായ കീടങ്ങളെ നശിപ്പിക്കാന്‍ വെര്‍ട്ടിസീലിയം/ വേപ്പെണ്ണ/ ആവണക്കെണ്ണ/ വെളുത്തുള്ളി- വേപ്പെണ്ണ മിശ്രിതം/ വേപ്പ് അധിഷ്ഠിതമായ ജൈവ കീടനാശിനികള്‍ (2%) വെള്ളത്തില്‍ കലക്കി തളിക്കുക
5.കായ ചീയല്‍
രോഗഹേതു- പിതിയം അഫാനിഡെര്‍മാറ്റം
ലക്ഷണങ്ങള്‍:
കായ്കളില്‍ കടുംപച്ചനിറത്തിലുള്ള പൊള്ളിയ പാടുകള്‍ ഉണ്ടാവുകയും പിന്നീട് അവ ചീയുകയും ചെയ്യുന്നു
അസുഖം ബാധിച്ച കായ്കളില്‍ പഞ്ഞി പോലുള്ള വളര്‍ച്ച കാണപ്പെടുന്നു
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
- വിളപരിക്രമം
- കായ്കള്‍ മണ്ണില്‍ തൊടാതെ ശ്രദ്ധിക്കുക
- കച്ചിയോ കടലാസോ ഉപയോഗിച്ച് നന്നായി പുതയിടുക
- 6.ബാക്ടീരിയല്‍ വാട്ടം
- രോഗഹേതു- ക്സാന്തോമോണാസ് കുക്കുര്ബിറ്റേസിയാരം
ലക്ഷണങ്ങള്‍:
ചെടികളില്‍ പെട്ടെന്നുള്ള വാട്ടം
അസുഖം ബാധിച്ച ചെടികള്‍ മുറിച്ചു വെള്ളത്തില്‍ വയ്ക്കുമ്പോള്‍ ഒരു ദ്രാവകം ഒലിക്കുന്നു

അസുഖം ബാധിച്ച ചെടികള്‍ മുറിച്ചു വെള്ളത്തില്‍ വയ്ക്കുമ്പോള്‍ ഒരു ദ്രാവകം ഒലിക്കുന്നു.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
- നടുന്നതിനു മുന്‍പായി കുമ്മായം ഇടുക
- ബ്ലീച്ചിംഗ് പൊടി 20 ഗ്രാം ഓരോ തടത്തിലും ഇടുക
- അസുഖം ബാധിച്ച ചെടികള്‍ നശിപ്പിച്ചതിനുശേഷം കുമ്മായം(50 ഗ്രാം) + യുറിയ (15ഗ്രാം) ഇടുക