കൊടുവേലി കൃഷി ചെയ്യാം

ത്വക് രോഗങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികള്. കൂടുതല്‍ പ്രാധാന്യം അധികം ഉയരത്തില്‍ വളരാത്ത ചുവപ്പുനിറമുള്ള പൂക്കളുണ്ടാകുന്നചെത്തിക്കൊടുവേലിക്കാണ്. നിലമൊരുക്കാം സാധാരണയായി മഴക്കാലത്തിന്‍റെ ആരംഭത്തിലാണ് കൊടുവേലിക്കൃഷി തുടങ്ങുന്നത്. കാലവര്‍ഷത്തിന്‍റെ തുടക്കത്തോടുകൂടി കൃഷി ചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്‍റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം 20 സെന്‍റീമീറ്റര്‍ ഉയരത്തിലും 60…

Read More

നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

ചേരുവകള്‍ നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക. ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക. പ്രയോജനം പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ് ഉപയോഗരീതി തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം

Read More

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വിളപരിപലനമുറകൾക്ക്  മുൻ‌തൂക്കം ലഭിച്ച്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത് .സുസ്ഥിരമായ കാർഷികഷമാതാവർധനവിനു ജൈവകൃഷി സമ്പ്രദായം അനിവാര്യാമായിരിക്കുന്നു .പ്രകൃതിയുമായ് എണങ്ങിപോകുന്ന കൃഷിരീതി എന്നാ നിലയിൽ ജൈവകീടനാശിനികൾക്ക്  ശ്രദ്ധേയമായ സ്ഥാനമുണ്ട് . കീടനാശിനി പ്രയോഗം ഏറ്റവും ഹാനികരം ആകുന്നത് പച്ചക്കറികളിൽ പ്രയോഗിക്കുംപോഴാണ് .അവയിൽ നിന്നും വിഷലിപ്തമായ കീടനാശിനികൾ മനുഷ്യരിലേക്കും എത്തിച്ചേരുന്നു .അതിനാല്‍ അപായരഹിതവും ചെലവ് കുറഞ്ഞതുമായ നിരവധി നാടൻ  കീടനാശിനികൾ നമുക്ക്  സ്വയം തയ്യാറാക്കി വിളകളെ രക്ഷിക്കാം ഒപ്പം സുഹൃത്തുക്കളായ മിത്രകീടങ്ങളെയും .ഇത്തരം…

Read More