നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

ചേരുവകള്‍

നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

തയ്യാറാക്കുന്ന വിധം

നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക.

ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക.

പ്രയോജനം

പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ്

ഉപയോഗരീതി

തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം

Leave a Reply