
മൂഞ്ഞ/പയര്‍പ്പേന്‍ /ആഫിഡ് നിയന്ത്രണ മാർഗങ്ങൾ
പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മൂഞ്ഞ/പയര്‍പ്പേന്‍.സസ്യത്തിന്റെ ഇലയിലും തൂമ്പിലും ഇലയ്ക്കടിയിലും ഞെട്ടിലും കായയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന്ന കറുത്ത നിറമുള്ള ഒരു കീടമാണിത്. വളരെവേഗം പെരുകുന്ന ഇവ ചെടിയുടെ വളർച്ചയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്നു. നീരൂറ്റിക്കുടിക്കന്നതുമൂലം ഇലകള്‍ ചുരണ്ട് കരിയുകയും, പൂവ് കൊഴിയുകയും, കായ്കള്‍ ചുരണ്ട് ചെറുതാവുകയും ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. പയര്‍ചെടികളില്‍കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. വളർച്ച മുരടിച്ചും വളച്ചൊടിച്ചും അഫിസ് ക്രാസിവോറ സസ്യങ്ങൾക്ക് നേരിട്ട് നാശമുണ്ടാക്കുന്നു. ഉൽപാദിപ്പിക്കുന്ന തേൻതൂവ് സസ്യങ്ങളിൽ…