
കീടങ്ങളെ വീഴ്ത്താന്‍ മഞ്ഞക്കെണി
മഴക്കാലം കൃഷിക്കാലം കൂടിയാണ്. കടുത്ത വേനല്‍ മാറി മഴക്കാലം ആരംഭിക്കുന്നതോടെ പുതിയ കൃഷിയും ചെയ്യാനുള്ള ശ്രമത്തിലായിരിക്കും ഏവരും. കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്‌നക്കാരായി എത്തുന്നത് സ്ഥിരമാണ്. ജൈവ കീടനാശിനികള്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാമെങ്കിലും ഇതിലും ഫലപ്രദമാണ് മഞ്ഞക്കെണി. മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. ഇതില്‍ ആകൃഷ്ടരായി പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ ഒട്ടിപ്പിടിക്കും. കീടനാശിനി…