ചിരട്ടക്കെണി

പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.വെള്ളരി, പാവൽ, പടവലം എന്നിവയിൽ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത് .

പഴക്കെണി:

ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക.

ഒരു പാളയംകോടന്‍ പഴം (മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.

തുളസി കെണി :- 

ഒരു പിടി തുളസിയില നല്ലതു പോലെ അരച്ച് നീര് കളയാതെ ചിരട്ടയ്ക്ക് ഉള്ളില്‍ വയ്ക്കുക.
തുളസിച്ചാര്‍ ഉണങ്ങി പോകാതിരിക്കാന്‍ കുറച്ചു വെള്ളം ഒഴിക്കുക
ഇതില്‍ 10gm ശര്‍ക്കര പൊടിച്ചു ഒപ്പം കാര്‍ബോഫുറാഡാൻ തരി കൂടി ഇട്ടു ഇളക്കുക .
കായ്‌ ഈച്ചകള്‍ക്കെതിരെ വളരെ ഫലപ്രദമാണ് .
ഇതു ഉറി കെട്ടി തൂകി ഇടുക .

ഒരു പിടി തുളസിയില ഞരടിപിഴിഞ്ഞോ മറ്റോ നീരെടുത്ത് ഒരു പരാസിറ്റാമോൾ ഗുളിക പൊടിച്ചിടുക ശേഷം അല്പം വെള്ളം ചേർത്ത് ഒരു ചിരട്ടയിൽ ഒഴിച്ച് ഉരി പോലെ പന്തലിൽ കെട്ടി തൂക്കുക …കടയിൽ നിന്നും വാങ്ങിയ ഫെറോമോണ്‍ കെണി പഴയത് ഉണ്ടെങ്കിൽ ചിരട്ടക്ക്‌ പകരം ഉപയോഗിക്കാം അതിൽ ഒഴിച്ച് കെട്ടിതൂക്കിയാലും മതി.

Leave a Reply