
മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന വിധം
കൃഷിയിടത്തിലെയും വീട്ടിലെയും ജൈവാവശിഷ്ടങ്ങൾ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റാക്കാം. സാധാരണ കമ്പോസ്റ്റിനേക്കാള്‍ മികച്ചതായതുകൊണ്ട് മണ്ണിരക്കമ്പോസ്റ്റ് കുറഞ്ഞ അളവിൽ ചേർത്താലും ഗുണം ലഭിക്കും. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പ്രത്യുൽപാദനശേഷിയും വളർച്ചനിരക്കും ഭക്ഷണക്ഷമതയുമുള്ള മണ്ണിരകളാണു കമ്പോസ്റ്റ് നിർമാണത്തിനു യോജിച്ചത്. മറുനാടൻ ഇനമായ ഐസീനിയ, യൂഡ്രില്ലുസ് എന്നിവയെ ഇതിനായി ഉപയോഗിക്കാം. കമ്പോസ്റ്റ് നിർമാണം…