മഞ്ഞളിലെ ഇലകരിച്ചൽ രോഗം

മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് നിരവധി രോഗങ്ങളെ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അത്തരത്തിൽ മഞ്ഞൾ കൃഷിയിൽ വരുന്ന രോഗബാധകളെ കുറിച്ചും, അവയുടെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

ഇലകരിച്ചിൽ 

ഇലകരിച്ചിൽ എന്ന രോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്നാൽ കുമിളുകൾ വഴിയാണ്. ഈ രോഗം ബാധിക്കുന്നത് വഴി ഇലകളിൽ തവിട്ടുനിറമുള്ള പുള്ളികൾ കാണപ്പെടുകയും, ക്രമേണ ഇല മുഴുവനായി മഞ്ഞ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഇവ പ്രതിരോധിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുന്നതാണ് ഉത്തമം.

നിമാവിരകൾ

മഞ്ഞളിൻറെ വേരുകൾ തകർക്കുന്ന റാഡോഫോളസ് നിമാവിരകൾ ആണ് രോഗകാരികൾ. നിമാവിരകളുടെ പ്രജനനം തടയുവാൻ വള പ്രയോഗത്തിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ഉത്തമമായ പ്രതിരോധ രീതിയാണ്.

മൂടുചീയൽ

ഇലകളുടെ അരിക് മഞ്ഞളിക്കുന്നതും, ചുവടുഭാഗം വെള്ളത്തിൽ കുതിർന്ന് പോലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതും ഇതിൻറെ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ വിത്ത് മഞ്ഞൾ വിളവെടുപ്പിന് ശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതത്തിൽ അരമണിക്കൂർനേരം മുക്കിയെടുത്ത് തണലിട്ട് വെള്ളം വാർന്നതിനുശേഷം നടുവാൻ ശ്രമിക്കുക.

തണ്ടുതുരപ്പൻ പുഴു

മഞ്ഞൾ കൃഷിയിൽ സർവ്വസാധാരണമായി കണ്ടുവരുന്ന തണ്ടുതുരപ്പൻ പുഴുക്കൾ നിയന്ത്രിക്കുവാൻ ആക്രമണവിധേയമായ തണ്ടുകൾ മുറിച്ച് നീക്കം ചെയ്യുകയും പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യുകയാണ് നല്ലത്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ചെടികളിൽ പുതിയതായി കീടബാധയേറ്റതായി കാണുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റിയ ശേഷം 0.6% വീര്യമുള്ള വേപ്പ് അധിഷ്ഠിത കീടനാശിനി (നീം ഗോൾഡ്) ഒരു മാസം ഇടവിട്ട് തളിച്ച് പ്രതിരോധിക്കാം.

ശൽക്കകീടങ്ങൾ

പ്രകന്ധങ്ങളിൽ കാണുന്ന ശൽക്കകീടങ്ങൾ നിയന്ത്രിക്കുവാൻ വിത്തിന് വേണ്ടി സൂക്ഷിക്കുന്ന മഞ്ഞൾ നീം ഗോൾഡ് മിശ്രിതത്തിൽ 30 മിനിറ്റ് മുക്കി എടുത്തശേഷം തണലിൽ ഉണക്കി സൂക്ഷിക്കുന്നത് കീടനിയന്ത്രണത്തിന് സഹായിക്കും.

Leave a Reply