കവുങ്ങുകളിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗവും പരിഹാര മാർഗങ്ങളും

കവുങ്ങു കൃഷിയിൽ കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി .കവുങ്ങിന്റെ ഇലകളിൽ കാണുന്ന മഞ്ഞപൊട്ടുകളും ചിതലരിച്ചതുപോലെ ഉള്ള ചില ഭാഗങ്ങളും അവ ഒരു ഇലയിൽ നിന്ന് തുടങ്ങി പെട്ടന്ന് തന്നെ മറ്റുള്ളവയിലേക്കും വ്യാപിക്കുന്നു.ഓലയുടെ ഹരിതകം ഇല്ലാതായി ഇലകളും പൂങ്കുലകളും കരിച്ചുകളയുന്ന ഫംഗൽ ബാധ പകർച്ചവ്യാധിപോലെ പടരുകയാണ് .ഒരു കവുങ്ങിന് പിടിപെട്ടാൽ ആ നാട്ടിലെയാകെ കൃഷിയെ രോഗബാധ കീഴടക്കുന്നു. നിലവിൽ കുമിൾ നാശിനി പ്രയോഗം നടത്തുക എന്നതാണ് ഈ രോഗം പടർന്നു പിടികാത്തിരിക്കാനുള്ള ഏക പ്രതിവിധി.കുമിൾ രോഗ നാശിനി തയാറാകാനായി ചുക്കുപൊടി…

Read More

തെങ്ങുകളിൽ കാണുന്ന ചെന്നീരൊലിപ്പ് രോഗം മാറ്റാൻ

തെങ്ങുകൃഷിയിൽ ഗണ്യമായ തോതിൽ വിള നഷ്ടമുണ്ടാക്കുന്ന രോഗമാണ് ചെന്നീരൊലിപ്പ്. തെങ്ങിൻറെ തടിയിൽ നിന്നും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. ചെന്നീരൊലിപ്പ് തെങ്ങിൻ തടിയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചുവടു ഭാഗത്താണ്. ക്രമേണ ഇതു മുകളിലേക്ക് വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകൾ ഉള്ള ഭാഗത്തെ തൊലി ചെത്തി മാറ്റിയാൽ ഉള്ളിലുള്ള ഭാഗം ചീഞ്ഞഴുകിയാതായി കാണാം. തെങ്ങിൻ തടിയിൽ പ്രകൃത്യാ കാണപ്പെടുന്ന വിള്ളലുകൾ,കടുത്ത വരൾച്ച, വെള്ളക്കെട്ട്, അസന്തുലിതമായ വളപ്രയോഗം, മണ്ണിൽ അമിതമായ ലവണാംശം തുടങ്ങിയ ഘടകങ്ങളും രോഗം രൂക്ഷമാകാൻ…

Read More

ചകിരിച്ചോറ് കമ്പോസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ ചില പൊടിക്കൈകൾ

ചകിരിച്ചോറിൽ നിന്നുണ്ടാക്കിയ കമ്പോസ്റ്റ് 25 കിലോഗ്രാം എന്ന തോതിൽ തെങ്ങിന് ചേർക്കുമ്പോൾ യൂറിയയുടെ അളവ് പകുതിയായി കുറയ്ക്കാവുന്നതാണ്. കയർ ഫാക്ടറി പരിസരത്ത് പരിസരമലിനീകരണം ഉണ്ടാകുന്ന വിധത്തിൽ കുമിഞ്ഞുകൂടി പാഴാകുന്ന ചകിരിച്ചോറ് കമ്പോസ്റ്റാക്കി മാറ്റിയാൽ ഗുണമേന്മയുള്ള ജൈവവളവും ലഭ്യമാക്കാം.  ചകിരിച്ചോറ് കമ്പോസ്റ്റ് നിർമാണം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചകിരിച്ചോറിനോടൊപ്പം കുമ്മായം(0.5%), യൂറിയ(0.5%) റോക്ക് ഫോസ്ഫേറ്റ്(0.5%) എന്നിവയും ശീമക്കൊന്ന പോലെയുള്ള പയർവർഗ്ഗമോ,പച്ചിലവളമോ ചാണകമോ,മുൻപ് തയ്യാറാക്കിയ ചകിരിച്ചോർ കമ്പോസ്റ്റോ തന്നെയോ(10%) ചേർത്ത് ആവശ്യത്തിന് ഈർപ്പം ലഭ്യമാക്കി ചകിരിച്ചോർ കമ്പോസ്റ്റ് തയ്യാറാക്കാം.ഇപ്രകാരം കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ ഒരു ശതമാനം…

Read More

ഡിസംബർ 5, ലോക മണ്ണ് ദിനം: അറിയാം പ്രാധാന്യവും ചരിത്രവും

World Soil Day, 5 December: മനുഷ്യന്റെ നിലനിൽപ്പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നു. 2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു. മണ്ണിലെ പോഷക നഷ്ടം എന്നതാണ് ഈ വർഷത്തെ പ്രമേയം. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ഒരു അന്താരാഷ്ട്ര ദിനം 2002-ൽ…

Read More

പച്ചമുളകിൽ ഉണ്ടാകുന്ന ചെംചീയൽ രോഗം

വീട്ടിൽ വളർത്താൻ പറ്റിയ ഏറ്റവും നല്ല വിളകളിലൊന്നാണ് പച്ചമുളക് .അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക പച്ച മുളകിന് പൂർണ്ണ സൂര്യനും ഊഷ്മളമായ താപനിലയും ആവശ്യത്തിന് ഡ്രെയിനേജ് ഉള്ള തുടർച്ചയായ ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. മുളക് നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ കായ്‌കളിൽ ക്രമരഹിതമായ ആകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നത് വരെ പലതും നല്ലതായി…

Read More