ഓർക്കിഡ് തണ്ട് ഉപയോഗിച്ച് തൈകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഓർക്കിഡ് വിഭാഗത്തിൽ വളർത്താൻ എളുപ്പവും, വിവിധ നിറങ്ങളും ഡെൻഡ്രോബിയം ഇനങ്ങൾക്ക് തന്നെയാണ്. നീണ്ട തണ്ടിൽ രണ്ടു വശത്തേക്കും വളരുന്ന ഇലകൾ. ഏറ്റവും മുകളിൽ നിന്നോ ഇലകൾക്കിടയിലെ തണ്ടുകളിൽ നിന്നോ പൂക്കൾ കുലകളായി വളരുന്നു. ഈ പൂക്കൾ കൊഴിഞ്ഞ് പോയതിന് ശേഷം ആ തണ്ട് പുതിയ ചെടികൾ വളർത്താൻ ഉപയോഗിക്കാം. തണ്ടിൽ കുറേ node കാണാം അതിലാണ് പുതിയ തൈകൾ വളരുന്നത് – അതിനായി തണ്ടുകൾ നല്ല വൃത്തിയാക്കിയ കത്തി കൊണ്ട് മുറിക്കണം.മുറിച്ച ചെടിയുടെ ഭാഗത്ത് ഏതെങ്കിലും ഫംഗിസൈഡ് ഉപയോഗിക്കുക , ഇത് ചെടിയെ സംരക്ഷിക്കാൻ വേണ്ടിയാണ് .(Tips:1. കറുകപ്പട്ട പൊടി ഫംഗി സൈഡായി ഉപയോഗിക്കാം. 2. മെഴുക്ക്തിരി കത്തിച്ച് തണ്ടിലേക്ക് മെഴുക് ഒട്ടിക്കുക 3. പശ തേക്കുക 4. നെയിൽ പോളിഷ് ഉപയോഗിക്കാo ) പരന്ന ഏതെങ്കിലും പാത്രത്തിൽ അല്ലെങ്കിൽ പാളസ്റ്റിക്ക് കുപ്പിയിൽ ചകിരിചോറ് നിറക്കുക അതിലേക്ക് ഫംഗിസൈഡ് (കറുകപ്പട്ട പൊടിച്ച് പൊടി വിതറുക) മിക്സ്ചെയുക.അതിലേക്ക് വെള്ളം സ്പ്രേ ചെയുക: അതിലേക്ക് മുറിച്ച് വെച്ചി വച്ചിരിക്കുന്ന തണ്ടുകൾ വെച്ചതിന്ശേഷം, പാളസ്റ്റിക് കവറ് ഉപയോഗിച്ച് കവറ് ചെയ്യുക. ഒരാഴച്ച കഴിഞ്ഞ് NPK വളം സ്പ്രേ ചെയ്യുക. ആഴ്ച്ചയിൽ | day വെള്ളം സ്പ്രേ ചെയ്തു കൊടുക്കാം .2ആഴ്ച്ച കഴിഞ്ഞ് നേക്കുമ്പോൾ പുതിയ മുകളങ്ങൾ വരുന്നത് കാണാം

Leave a Reply