കായ് ചീയല്‍, ഫംഗസ് ബാധ എന്നിവയ്ക്ക് ഒറ്റ പരിഹാരം, ഒരു ഗ്ലാസ് പാല്‍

പശുവില്‍ പാല്‍ മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയെല്ലാം പാലില്‍ നിന്നാണ് നാം വേര്‍തിരിക്കുന്നത്. ചെടികള്‍ക്കും പാല്‍ നല്ലതാണോ…? അതെ എന്നു തന്നെയാണ് ഉത്തരം. പാല്‍ ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും പലതരം രോഗങ്ങള്‍ മാറാനും കീടങ്ങളെ തുരത്താനും ഉപകരിക്കും.

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ് പാലെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. നല്ല പോലെ ഇളക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. നാടന്‍ പശുവിന്റെ പാലാണെങ്കില്‍ ഉത്തമം. ലായനി തയാറാക്കി ഉടന്‍ തന്നെ ചെടികളില്‍ പ്രയോഗിക്കണം.

പ്രയോഗിക്കേണ്ട രീതി

1. തക്കാളി, വഴുതന പോലുള്ള വിളകളില്‍ കായ്ചീയല്‍ രോഗമുണ്ടെങ്കില്‍ ചുവട്ടിലൊഴിച്ചു കൊടുക്കുക. പാലില്‍ ധാരാളം കാല്‍സ്യമുണ്ട്. ഇത് കായ്ചീയല്‍ രോഗം മാറാന്‍ സാധിക്കും. ചെടികളില്‍ പുതിയ പൂക്കള്‍ നന്നായി ഉണ്ടാകാനും കരുത്തോടെ കായ്കള്‍ വളരാനും പാല്‍ പ്രയോഗം സഹായിക്കും.

2. ഇലകളില്‍ ഫംഗസ് ബാധയുണ്ടെങ്കില്‍ ലായനി സ്േ്രപ ചെയ്യുന്നതാണ് ഉത്തമം. ഫംഗസ് ബാധിച്ചിട്ടുള്ള ഇലകളില്‍ നല്ല പോലെ പാല്‍ ലായനി സ്്രേപ ചെയ്യുക. വൈകുന്നേരമോ അതിരാവിലേയോയാണ് ഇങ്ങനെ ചെയ്യേണ്ടത്.

3. ഗ്രോബാഗില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഇടയ്ക്ക് പാല്‍ ലായനി ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. കാല്‍സ്യത്തിന്റെ അഭാവം പരിഹരിക്കാം.

4. ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്തുന്ന ശീലം വര്‍ധിക്കുകയാണ്. ഈ ചെടികളുടെ ഇലകള്‍ നല്ല കരുത്തോടെ ഭംഗിയാകാന്‍ ഈ ലായനി പ്രയോഗിക്കുന്നത് സഹായിക്കും. മണി പ്ലാന്റുകള്‍ക്ക് പാല്‍ പ്രയോഗം നല്ല ഗുണം ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

5. പൂച്ചെടികളില്‍ നല്ല പോലെ പൂക്കളുണ്ടാകാനും ഈ ലായനി ഉപയോഗിക്കാം.

Leave a Reply