പഴം – പച്ചക്കറി അവിശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്ന പതിവുണ്ട്. കമ്പോസ്റ്റാക്കിയോ നേരിട്ടോ ഇവ ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കും. ഇങ്ങനെ വളമായി നല്‍കാന്‍ ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ തൊലി. മാതളനാരങ്ങയുടെ തൊലി വളമായി ഉപയോഗിക്കേണ്ട രീതികള്‍ നോക്കാം.
മാതളനാരങ്ങയുടെ തൊലി ദ്രാവക രൂപത്തിലാക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇതിനായി തൊലി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലിട്ട് അരച്ചെടുക്കുക. എന്നിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് ഇളക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ദ്രാവക രൂപത്തിലായതിനാല്‍ ചെടികള്‍ക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും.
2. ഇലകളില്‍ സ്‌പ്രേ ചെയ്യാം
ഇലകളില്‍ സ്േ്രപ ചെയ്യാനും മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച് ലായനി തയാറാക്കാം. എപ്‌സം സാള്‍ട്ട്, മുട്ടത്തോട്, വെള്ളം എന്നിവ കൂടി സ്േ്രപ തയാറാക്കാന്‍ ആവശ്യമാണ്. മാതളനാരങ്ങയുടെ തൊലിം, മുട്ടത്തോട് പൊടിച്ചത്, എപ്‌സം സാള്‍ട്ട് എന്നിവ അര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു സമയം വച്ച ശേഷം ഇടയ്ക്കിടയ്ക്ക് ചെടികളില്‍ പ്രയോഗിക്കുക. ഈ ലായനി രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചുവച്ചും പ്രയോഗിക്കാം.
3. ഉണങ്ങിയ തൊലികള്‍
തൊലികള്‍ നന്നായി ചെറുതാക്കി അരിഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കുക. വായു കയറാത്ത പാത്രത്തില്‍ ഇതു സൂക്ഷിച്ചുവയ്ക്കുക. എന്നിട്ട് ഇടയ്ക്ക് എടുത്ത് ചെടികളുടെ ചുവട്ടിലും ഗ്രോബാഗിലുമെല്ലാം ഇടുക.
4. കമ്പോസ്റ്റില്‍ ചേര്‍ക്കാം
അടുക്കളമാലിന്യങ്ങള്‍ ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും മാതളത്തിന്റെ തൊലികളും ചേര്‍ക്കണം. ഈ തൊലികള്‍ ബയോഡീഗ്രേഡബിളായതിനാല്‍ എളുപ്പത്തില്‍ ലയിക്കും. തൊലികള്‍ നന്നായി അരിഞ്ഞ ശേഷം വേണം കമ്പോസ്റ്റിലേക്കിടാന്‍.
5. രോഗ നിയന്ത്രണം
മണ്ണിലൂടെ പകരുന്ന ബാക്റ്റീരിയ, ഫംഗസ് ബാധകളെ അകറ്റി നിര്‍ത്താന്‍ മാതളനാരങ്ങയുടെ തൊലി ചെടികള്‍ക്ക് ചുറ്റിലിടുന്നത് സഹായിക്കും.